Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണമില്ല.

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. 


കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹർജിയിലാണ് ഹൈക്കോടതി വിധി.
        നവീൻ ബാബുവിനെ കെട്ടിതൂക്കി കൊലപ്പെടുത്തിയതാണോ എന്നതുൾപ്പടെയുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കുടുംബം ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എഡിഎമ്മിൻ്റെ  യാത്രയയപ്പ് യോഗത്തിൽ പരസ്യ പ്രതികരണം നടത്തി അപമാനിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയെ സർക്കാർ സംരക്ഷിക്കുന്നുവെന്നും ഭാര്യ ആരോപിച്ചിരുന്നു. ഇതിനാൽ നീതി ലഭിക്കാൻ  സിബിഐ അന്വേഷണം അനിവാര്യമാണെന്നു മന് കുടുംബം കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണത്തിൽ വീഴ്ചയില്ലെന്നും സിബിഐ അന്വേഷണം വേണ്ടെന്നുമുള്ള സർക്കാർ നിലപാടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ സിംഗിൾ ബെഞ്ച് ശരി വച്ചത്. സ്വതന്ത്രവും നീതിപൂർവ്വവുമായ അന്വേഷണം നടത്തണമെന്നും കോടതി വ്യക്തമാക്കി. എന്നാൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഏതറ്റം വരെയും പോകുമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും പ്രതികരിച്ചു. മരണവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ നിലനിൽക്കുകയാണെന്നും, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ അപ്പീൽ പോകുമെന്നും അവർ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement