Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് നാല് പേർ മരിച്ചു.

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. 


ഇടുക്കി: കുട്ടിക്കാനം പുല്ലുപാറയ്ക്ക് സമീപം നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. മാവേലിക്കര മുള്ളിക്കുളങ്ങര സ്വദേശി രമ മോഹൻ, തട്ടാരമ്പലം അരുൺ ഹരി, തട്ടാരമ്പലം സ്വദേശി സംഗീത്, മാവേലിക്കര സ്വദേശിനി ബിന്ദു എന്നിവരാണ് മരിച്ചത്.
       കെഎസ്ആർടിസിയുടെ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത്. മുപ്പതടിയോളം താഴ്ച്ചയില്‍ മരത്തില്‍ തട്ടിയാണ് ബസ് നിന്നത്. ഹൈവേ പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
         ബസിലുണ്ടായിരുന്നവരെല്ലാം മാവേലിക്കര സ്വദേശികളാണ്. മധുര, തഞ്ചാവൂർ തീർത്ഥാടന പാക്കേജിൽപെട്ടവരുമായി പോയി തിരികെ വന്നതാണ് ബസ്. 34 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
എല്ലാവരെയും പുറത്തെടുത്തു. ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement