Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ത്യക്കാരല്ലാത്ത പൗരന്‍മാരെ നാടുകടത്തിയതിന്റെ കണക്ക് എത്രയും പെട്ടെന്ന് സമര്‍പ്പിക്കണം: കേന്ദ്രത്തോട് സുപ്രീം കോടതി.

ഇന്ത്യക്കാരല്ലാത്ത പൗരന്‍മാരെ നാടുകടത്തിയതിന്റെ കണക്ക് എത്രയും പെട്ടെന്ന് സമര്‍പ്പിക്കണം: കേന്ദ്രത്തോട് സുപ്രീം കോടതി.

ന്യൂഡൽഹി: ഇന്ത്യക്കാരല്ലാത്ത പൗരൻമാരെ അവരവരുടെ നാട്ടിലേക്ക് പറഞ്ഞയച്ചതിൻ്റെ കണക്ക് എത്രയും പെട്ടെന്ന് സമർപ്പിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. ഇന്ത്യൻ പൗരരല്ലാത്ത, പൗരത്ത്വമേതെന്ന് അറിയാത്തവരെ എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്നും കോടതി ചോദിച്ചു.
          അസമിൽ വിദേശികളെ പാർപ്പിച്ചിരിക്കുന്ന ക്യാമ്പുമായി ബന്ധപ്പെട്ട ഹർജി കേൾക്കുന്നതിനിടെ ആണ് ജസ്റ്റിസ് അഭയ് എസ്. ഓക്ക, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവർ അടങ്ങിയ ബെഞ്ച് ഇത്തരത്തിൽ നിർദ്ദേശം നൽകിയത്. വ്യക്തികൾ ഏത് രാജ്യക്കാരാണെന്ന് അറിഞ്ഞിട്ടും അവർ രാജ്യത്ത് അനിശ്ചിതമായി തുടർന്നിട്ടും പറഞ്ഞു വിടുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ എന്തുകൊണ്ട് അസം സർക്കാർ തയ്യാറാകുന്നില്ലെന്ന് ചോദിച്ച കോടതി ശക്തമായ വിമർശനവും രേഖപ്പെടുത്തി.
        'പലരും ഇന്ത്യക്കാരല്ലെന്ന് മാത്രമെ തിരിച്ചറിഞ്ഞിട്ടുള്ളൂ. അവരുടെ പൗരത്വമേതെന്ന് മനസിലായിട്ടില്ല'-ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഷാദൻ ഫറാസാത്ത് കോടതിയിൽ പറഞ്ഞു. അതേസമയം, അസമിൽ തടവിൽ വച്ചിരിക്കുന്നവർ ബംഗ്ലാദേശികൾ ആണെന്ന് അംഗീകരിക്കാൻ ബംഗ്ലാദേശ് സർക്കാർ തയ്യാറല്ലെന്നും അതിനാൽ, അവർക്ക് ദേശമില്ലാത്ത അവസ്ഥയാണ് നിലനിൽക്കുന്നതെന്നും തടവിൽ കഴിയുന്നവർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement