Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പെൻഷൻ പ്രായം കൂട്ടില്ല; പെൻഷൻ കൊടുത്ത് തീർക്കാനാണ് മുൻഗണന: ധനമന്ത്രി.

പെൻഷൻ പ്രായം കൂട്ടില്ല; പെൻഷൻ കൊടുത്ത് തീർക്കാനാണ് മുൻഗണന: ധനമന്ത്രി.


തിരു.: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പെൻഷൻ വർദ്ധിപ്പിക്കലല്ല, കൊടുത്ത് തീർക്കാനാണ് മുൻഗണന നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ബജറ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
       സാമ്പത്തിക സമ്മർദ്ദമുണ്ടെങ്കിലും നിയമന നിരോധനം ഏർപ്പെടുത്തില്ല. സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് കൂട്ടേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തിൽ സമവായം വേണം. ഓരോ വകുപ്പിലും കാലോചിതമായ പരിഷ്കരണം ആവശ്യമാണെന്നും ധനമന്ത്രി വ്യക്തമാക്കി.
         പൊതുചെലവ് കൂടുന്നു. വരവും ചെലവും തമ്മിലുള്ള ബാലൻസ് അനിവാര്യമാണ്. 3,000 കോടി രൂപ കൊടുത്ത് തീർക്കാനുണ്ട്. കിഫ്ബി റോഡുകളിൽ ടോൾ പിരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ കൂട്ടിച്ചേർത്തു. നാളെയാണ് ധനമന്ത്രി സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുക.

Post a Comment

0 Comments

Ad Code

Responsive Advertisement