Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിപിഎം സംസ്ഥാന സമിതിയിൽ 89 അംഗങ്ങൾ: 17 പുതുമുഖങ്ങൾ.

സിപിഎം സംസ്ഥാന സമിതിയിൽ 89 അംഗങ്ങൾ: 17 പുതുമുഖങ്ങൾ.


കൊല്ലം: സിപിഎം സംസ്ഥാന സമിതിയിൽ 89 അംഗങ്ങൾ ഉണ്ടാകും. ഇതിൽ 17 പുതുമുഖങ്ങൾ ആണ്. മന്ത്രി ഡോ. ആർ. ബിന്ദു, ഡി.കെ. മുരളി എംഎൽഎ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി. വസീഫ്, സെക്രട്ടറി വി.കെ. സനോജ് എന്നിവരെ സംസ്ഥാന കമ്മറ്റിയിൽ ഉൾപ്പെടുത്തി. ജോൺ ബ്രിട്ടാസ് എംപിയേയും
ബിജു കണ്ടകൈയേയും സംസ്ഥാന കമ്മറ്റിയിലേക്ക് എടുത്തു.
       കോട്ടയത്ത് നിന്നും ടി.ആർ. രഘുനാഥ്, ആലപ്പുഴയിൽ നിന്നും കെ. പ്രസാദ്, കൊല്ലത്ത് നിന്ന് എസ്. ജയമോഹൻ എന്നിവരെ സംസ്ഥാന കമ്മറ്റിയിൽ ഉൾപ്പെടുത്തി. കെ. ശാന്തകുമാരി (പാലക്കാട്), എം. പ്രകാശൻ (കണ്ണൂർ), കൊച്ചി മേയർ എം. അനിൽകുമാർ എന്നിരെയും സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തി. വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്, കോഴിക്കോട് നിന്ന് എം. മഹബൂബ്, തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ, എം. രാജഗോപാൽ, വി.പി അനിൽകുമാർ എന്നിവരേയും സംസ്ഥാന സമിതിയിലേക്ക് തെരെഞ്ഞെടുത്തു. കെ.കെ. ശൈലജ എംഎൽഎ, എം.വി. ജയരാജൻ, സി.എൻ. മോഹനൻ എന്നിവർ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉണ്ടാകും. മന്ത്രി വീണ ജോർജ്ജ് സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവ് ആകും.

Post a Comment

0 Comments

Ad Code

Responsive Advertisement