വിദ്യാർത്ഥിനിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി.
കാസർഗോഡ്: വിദ്യാർത്ഥിനിയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തി. എസ്എസ്എൽസി സേ പരീക്ഷക്കായി തയ്യാറെടുത്തിരുന്ന ശ്രേയ, നാട്ടുകാരനായ യുവാവ് പ്രദീപ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.
മൂന്നാഴ്ച മുമ്പാണ് കാസർഗോഡ് പൈവളിഗെയില്‍ സ്വദേശികളായ പ്രിയേഷ്-പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രേയയെ കാണാതാകുന്നത്. രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ മുറിയില്‍ കുട്ടിയെ കാണാനില്ലായിരുന്നു റ്റന്നാണ് മാതാപിതാക്കള്‍ കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പെണ്‍കുട്ടിയെ കാണാതായ അതേദിവസം മുതല്‍ പ്രദേശത്ത് 42 വയസുകാരൻ പ്രദീപിനെ കാണാനില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായി തുടർന്നു എങ്കിലും മൊബൈല്‍ ഫോൺ ഓഫായിരുന്നതിനാൽ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇന്നു രാവിലെ നാട്ടുകാരിൽ ഒരാൾ പ്രദേശത്തെ കാടുകയറി കിടന്ന സ്ഥലത്ത് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.,
0 Comments