Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിപിഎം സംസ്ഥാന സമ്മേളനം: സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പുകള്‍ ഇന്ന്.

സിപിഎം സംസ്ഥാന സമ്മേളനം: സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പുകള്‍ ഇന്ന്.


കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിലെ സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പുകള്‍ ഇന്നു നടക്കും. നവകേരള രേഖയിന്മേലുളള പൊതുചർച്ചക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നല്‍കിയ ശേഷമായിരിക്കും സംസ്ഥാന സമ്മേളനം തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കുക.
        പുതിയ സംസ്ഥാന കമ്മിറ്റിയുടെ പാനല്‍ തയ്യാറാക്കുന്നത് സംബന്ധിച്ച ചർച്ചകള്‍ക്കായി ഇന്ന് രാവിലെ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ യോഗം ചേരും. അതിനു ശേഷം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളുടെ യോഗവും നടക്കും. പാനലിന് രൂപമായ ശേഷം സംസ്ഥാന കമ്മിറ്റി ചേർന്ന് ഔദ്യോഗിക പാനലിന് അന്തിമ അംഗീകാരം നല്‍കും. 75 വയസ് പ്രായപരിധി കർശനമായി നടപ്പിലാക്കുന്നതിനാല്‍, പതിനഞ്ചോളം പേർ നിലവിലുളള സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്തുപോകും. പുറത്തുപോകുന്ന നേതാക്കളില്‍ വർഗ്ഗ, ബഹുജന സംഘടനകളില്‍ ഭാരവാഹിത്വമുളളവരെ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി നിലനിർത്തിയേക്കും. സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ തുടരും. എ.കെ. ബാലൻ, പി.കെ. ശ്രീമതി, ആനാവൂർ നാഗപ്പൻ, കെ. വരദരാജൻ, പി. രാജേന്ദ്രൻ, എസ്. രാജേന്ദ്രൻ, ഗോപി കോട്ടമുറിക്കല്‍, എം.എം. വർഗീസ്, എം.കെ. കണ്ണൻ, എൻ.ആർ. ബാലൻ, എം.വി. ബാലകൃഷ്ണൻ എന്നിവരാണ് പ്രായം കവിഞ്ഞതിനെ തുടർന്ന് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്തുപോകുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് മുൻ മന്ത്രി എസ്. ശർമ്മ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവരെയും സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടേക്കാം. കരുനാഗപ്പളളിയിലെ വിഭാഗീയ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് സൂസൻ കോടിയും സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്തുപോകാനാണ് സാധ്യത.

Post a Comment

0 Comments

Ad Code

Responsive Advertisement