Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീട്ടമ്മയെ വീടിനുളളിൽ കെട്ടിയിട്ട ശേഷം സ്വർണ്ണാഭരങ്ങളും പണവും കവർന്നതായി പരാതി.

വീട്ടമ്മയെ വീടിനുളളിൽ കെട്ടിയിട്ട ശേഷം സ്വർണ്ണാഭരങ്ങളും പണവും കവർന്നതായി പരാതി.


കോട്ടയം: ചുങ്കം മള്ളൂശേരിയിൽ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ വീടിനുളളിൽ കെട്ടിയിട്ട ശേഷം മൂന്ന് പവൻ സ്വർണ്ണാഭരങ്ങളും രണ്ടായിരം രൂപയും കവർന്നതായി പരാതി. മള്ളൂശേരി ഗുരുമന്ദിരത്തിന് സമീപം കോയിത്തറ വീട്ടിൽ പരേതനായ ജോസിൻ്റെ ഭാര്യ സോമ ജോസാണ് (65) മോഷണത്തിന് ഇരയായത്. മോഷണത്തിന് ശേഷം മൂന്ന് മണിക്കൂറോളം വീടിനുള്ളിൽ ചെലവഴിച്ച പ്രതിയായ യുവാവ് പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയത്രേ. കെട്ടഴിച്ച ശേഷം, ഇവർ രാവിലെ കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് പരാതി നൽകിയത്.  പ്രതിയായ യുവാവിനായി ഗാന്ധിനഗർ എസ്എച്ച്ഒ ഇൻസ്പെക്ടർ ടി. ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

Post a Comment

0 Comments

Ad Code

Responsive Advertisement