Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രസവത്തെ തുടർന്ന് കുട്ടിയും പിന്നാലെ ഡോക്ടറായ മാതാവും മരിച്ചു.

പ്രസവത്തെ തുടർന്ന് കുട്ടിയും പിന്നാലെ ഡോക്ടറായ മാതാവും മരിച്ചു.


ഇടുക്കി: പ്രസവത്തെ തുടർന്ന് കുട്ടിയും പിന്നാലെ ഡോക്ടറായ മാതാവും മരിച്ചു. പൂർണ്ണ ഗർഭിണിയായ പാറത്തോട് ഗുണമണി വീട്ടിൽ ഡോ. വിജയലക്ഷ്മിയെ (29) പ്രസവത്തിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്. സ്വാഭാവിക പ്രസവം നടക്കാത്തതിനെ തുടർന്ന് ചെവ്വാഴ്ച ഉച്ചകഴിഞ്ഞ് ഓപ്പറേഷൻ നടത്തി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. എന്നാൽ, കുട്ടി മരിച്ചിരുന്നു. രാത്രി ഒൻപത് മണിയോടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട വിജയലക്ഷ്മിയെ തേനി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയെങ്കിലും, യാത്രാമദ്ധ്യേ യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയിലാവുകയും മരിക്കുകയുമായിരുന്നു. ആന്തരിക രക്തസ്രാവമാണ് ആരോഗ്യസ്ഥിതി മോശമാകാനും മരണത്തിലേയ്ക്ക് നയിച്ചതെന്നുമുള്ള നിഗമനത്തിലാണ് ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് അധികൃതർ.
         ഉടുമ്പൻചോല പഞ്ചായത്ത് മുൻ പ്രസിഡന്റ് ശശികലയുടെയും ഭർത്താവ് മുരുകേശൻ്റെയും മകൻ ഡോ. വീരകിഷോറാണ് ഭർത്താവ്. ഉടുമ്പൻചോല ആശുപത്രിയിൽ ഡോക്ടറായി തുടരുമ്പോൾ  പഠനത്തിനായി ലീവെടുക്കുകയും  പാറത്തോട്ടിൽ സ്വകാര്യ പ്രാക്ടീസ് നടത്തിവരുകയുമായിരുന്നു ഡോ. വിജയലക്ഷ്മി.

Post a Comment

0 Comments

Ad Code

Responsive Advertisement