Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട്; ഏറ്റുമാനൂർ - മണർകാട് ബൈപാസ് റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം.

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട്; ഏറ്റുമാനൂർ - മണർകാട് ബൈപാസ് റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം.


കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ - മണർകാട് ബൈപാസ് റോഡിൽ ഇന്ന് (08.03.2025) പോലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
         ആറാട്ട് ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട് പൂവത്തുംമൂട് ആറാട്ടുകടവിൽ എത്തി തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതു വരെ ഏറ്റുമാനൂർ-മണർകാട് ബൈപാസ് റോഡിൽ ഏറ്റുമാനൂർ മുതൽ പൂവത്തുംമൂട് വരെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതവും റോഡിന്റെ വശങ്ങളിൾ പാര്‍ക്കിങ്ങും അനുവദിക്കുന്നതല്ല.  
        പാലാ, ഏറ്റുമാനൂർ, പട്ടിത്താനം ഭാഗങ്ങളില്‍ നിന്നും മണർകാട് ബൈപാസ് റോഡ് വഴി പോകേണ്ട വാഹനങ്ങൾ, കോട്ടയം ടൗൺ വഴി പോകേണ്ടതാണ്. മണർകാട് ഭാഗത്തു നിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പൂവത്തുംമൂട് നിന്നും തിരിഞ്ഞ് സംക്രാന്തി വഴി പോകേണ്ടതാണ്. മണർകാട് ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുവഞ്ചൂർ പെട്രോള്‍ പമ്പ് ഭാഗത്ത് നിന്നും വലത്തേക്ക് തിരിഞ്ഞ് അയർക്കുന്നം വഴിയും പോകേണ്ടതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement