Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനൽ നാളെ.

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനൽ നാളെ.

ദുബായ് : ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ജേതാക്കളെ നിർണ്ണയിക്കുന്നത് സ്പ‌ിൻ ബൗളർമാരായിരിക്കും. നാളെ ദുബായ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ പകൽ 2.30ന് ഇന്ത്യയും ന്യൂസിലൻഡും മുഖാമുഖം വരുമ്പോൾ പിച്ച് സ്‌പിന്നർമാരെ തുണയ്ക്കുമെന്നാണ് കരുതുന്നത്. ഇന്ത്യ നാല് സ്പ‌ിന്നർമാരെ അണിനിരത്തുമെന്നാണ് കരുതുന്നത്.
        നാലു കളികളിലും സ്‌പിൻ ബൗളർമാരുടെ പ്രകടനം മികച്ചതായിരുന്നു. 21 വിക്കറ്റുകളാണ് സ്‌പിന്നർമാർ നേടിയത്. വരുൺ ചക്രവർത്തിയാണ് അതിൽ പ്രധാനി. മൂന്ന് ഏകദിനം മാത്രം കളിച്ചിട്ടുള്ള വലംകൈയ്യൻ ബൗളറുടെ വൈവിധ്യമുള്ള പന്തുകളാണ് എതിരാളിയുടെ ഉറക്കം കെടുത്തുന്നത്. ഈ ടൂർണ്ണമെന്റിൽ രണ്ടു കളിയിലാണ് ആകെ ഇറങ്ങിയത്. ഏഴ് വിക്കറ്റ് സ്വന്തമാക്കി. അതിൽ ന്യൂസിലൻഡിനെതിരെ ഗ്രൂപ്പ് മത്സരത്തിൽ അഞ്ച് വിക്കറ്റ് പ്രകടനവുമുണ്ട്. ആ കളിയിൽ മാൻ ഓഫ് ദ മാച്ചുമായി. 33 വയസ്സുള്ള സ്‌പിന്നറുടെ തിരിയുന്ന പന്തുകൾ നാളെ നിർണ്ണായകമാകും. അക്സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് മറ്റ് സ്‌പിന്നർമാർ. അക്സറിനും കുൽദീപിനും അഞ്ച് വിക്കറ്റ് വീതമുണ്ട്. ജഡേജ നാല് വിക്കറ്റ് നേടി. മധ്യഓവറുകളിൽ ഇവരുടെ മിടുക്കിലാണ് ഇന്ത്യ കളി പിടിക്കുന്നത്. എതിരാളിയുടെ റണ്ണൊഴുക്ക് തടയാനും സ്പിന്നർമാർ സഹായിക്കുന്നുണ്ട്. ഫൈനലിലും ഇത് ആവർത്തിക്കാം എന്നാണ് പ്രതീക്ഷ.
       കിവീസ് നിരയിൽ പന്ത് തിരിക്കാൻ മുന്നിലുള്ളത് ക്യാപ്റ്റൻ മിച്ചൽ സാന്റ്നെറാണ്. നാലു കളിയിൽ ഏഴ് വിക്കറ്റുണ്ട് ഇദ്ദേഹത്തിന്. ഈ ഇടംകൈയ്യൻ സ്പിന്നർക്ക് ഇന്ത്യക്കെതിരെ 23 കളിയിലെ പരിചയ സമ്പത്തുമുണ്ട്. മിച്ചൽ ബ്രേസ്വെലാണ് സഹായി. ബ്രേസ്വെൽ ആറ് വിക്കറ്റ് നേടിയിട്ടുണ്ട്. 
     നാളത്തെ മത്സരത്തിലെ പ്രവചനം ഇന്ത്യയ്ക്കൊപ്പമാണ്. റിക്കോർഡുകളും നമുക്കൊപ്പം തന്നെ. ഭാഗ്യവും കൂടി തുണച്ചാൽ, ചാമ്പ്യൻസ് ട്രോഫി ഭാരത മണ്ണിലെത്തും. ആ പ്രതീക്ഷയിലാണ് കോടിക്കണക്കിനായ ഇന്ത്യൻ ആരാധകർ.

Post a Comment

0 Comments

Ad Code

Responsive Advertisement