Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പി.വി. അന്‍വര്‍ കോണ്‍ഗ്രസുമായും യുഡിഎഫുമായും സഹകരിക്കും, മുന്നണി പ്രവേശനം പിന്നീട് : വി.ഡി. സതീശൻ.

പി.വി. അന്‍വര്‍ കോണ്‍ഗ്രസുമായും യുഡിഎഫുമായും സഹകരിക്കും, മുന്നണി പ്രവേശനം പിന്നീട് : വി.ഡി. സതീശൻ.
നിലമ്പൂർ: പി.വി. അന്‍വര്‍ കോണ്‍ഗ്രസുമായും യുഡിഎഫുമായും സഹകരിക്കുമെന്നും മുന്നണി പ്രവേശനം യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പി.വി. അന്‍വറുമായി വിശദമായി സംസാരിച്ചു. അദ്ദേഹം കോണ്‍ഗ്രസുമായും യുഡിഎഫുമായും സഹകരിച്ചു നില്‍ക്കും. അതു സംബന്ധിച്ച് അദ്ദേഹം ചില നിര്‍ദ്ദേശങ്ങള്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ആ നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് അദ്ദേഹത്തെ അറിയിക്കും. ഒപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആ സഹകരണം ഞങ്ങളും സ്വീകരിച്ചിട്ടുണ്ട്. മുന്നണിയുമായി ആലോചിക്കാതെ മുന്നണി പ്രവേശനത്തെ കുറിച്ച് പറയാനാകില്ല. എല്ലാ യുഡിഎഫ് ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷമേ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം എടുക്കാനാകൂ. 
       കോണ്‍ഗ്രസും യുഡിഎഫും പ്രഖ്യാപിക്കുന്ന ഏതു സ്ഥാനാര്‍ത്ഥിക്കും പി.വി. അന്‍വര്‍ പരിപൂര്‍ണ്ണ പിന്തുണ നല്‍കും. അദ്ദേഹവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. കോണ്‍ഗ്രസ് എടുക്കുന്ന തീരുമാനം ഘടകകക്ഷികള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്ന രീതി യുഡിഎഫിനില്ല. 9 വര്‍ഷം നിലമ്പൂരില്‍ എംഎല്‍എ ആയിരുന്ന അന്‍വറിന്റെ പിന്തുണ യുഡിഎഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Post a Comment

0 Comments

Ad Code

Responsive Advertisement