Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാക്കിസ്ഥാനെതിരെ ശക്തമായ തീരുമാനങ്ങളുമായി ഭാരതം.

പാക്കിസ്ഥാനെതിരെ ശക്തമായ തീരുമാനങ്ങളുമായി ഭാരതം.
ന്യൂ ഡൽഹി: പാക്കിസ്ഥാനെതിരെ ശക്തമായ തീരുമാനങ്ങളുമായി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാറിൽ നിന്ന് ഇന്ത്യ പിന്മാറി. ഇന്ന് പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ്. കൂടാതെ അട്ടാരി ചെക്ക്പോസ്റ്റ് അടയ്ക്കാനും സുരക്ഷാ കാര്യങ്ങൾക്കുള്ള പ്രത്യേക കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പാക്ക് പൗരന്മാർക്ക് ഇനി ഇന്ത്യയിലേക്ക് വിസ നൽകില്ല. നിലവിൽ ഇന്ത്യയിലുള്ള പാക്കിസ്ഥാനികൾ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നും ഇന്ത്യ അന്ത്യശാസനം പുറപ്പെടുവിച്ചു. 
      ഇരുരാജ്യങ്ങളിലേയും ഹൈക്കമ്മീഷനിലെ അംഗസംഖ്യ കുറയ്ക്കാനും ഇന്ത്യ തീരുമാനിച്ചു. നിലവിൽ ഭാരതത്തിലെ പാക്കിസ്ഥാൻ ഹൈക്കമ്മീനിൽ പ്രതിരോധ സേനാംഗങ്ങൾ ഉൾപ്പടെ 55 പേരാണുള്ളത്. ഇത് മുപ്പത് ആക്കി കുറയ്ക്കാനാണ് തീരുമാനം.

Post a Comment

0 Comments

Ad Code

Responsive Advertisement