Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്വർണ്ണം ഇല്ലാത്തതിനാൽ വിവാഹം മുടങ്ങിയ പെൺകുട്ടിക്ക് തന്റെ സ്വർണ്ണം നൽകി വധു.

സ്വർണ്ണം ഇല്ലാത്തതിനാൽ വിവാഹം മുടങ്ങിയ പെൺകുട്ടിക്ക് തന്റെ സ്വർണ്ണം നൽകി വധു.
എഐ ചിത്രം
ഗുരുവായൂർ: കണ്ണനു മുന്നിൽ വിവാഹിതയായ ശേഷം വധു നിർധനയായ യുവതിക്ക് വിവാഹ സമ്മാനമായി നൽകിയത് അഞ്ചു പവൻ സ്വർണ്ണവും നാലരലക്ഷം രൂപയും. എറണാകുളം വൈപ്പിൻ സ്വദേശി മണിക്കുട്ടൻ-ശാരി ദമ്പതിമാരുടെ മകൾ ഡോ. ഐശ്വര്യയുടെ വിവാഹമായിരുന്നു ബുധനാഴ്ച ഗുരുവായൂരിൽ. ആലപ്പുഴ സ്വദേശി ശംഭുവാണ് വരൻ. താലികെട്ട് കഴിഞ്ഞയുടന്‍ എറണാകുളം ഫാക്ട് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന യുവതിക്കാണ് സഹായം നല്‍കിയത്. ഇവരുടെ വിവാഹം ഓഗസ്റ്റ് 17നാണ് നിശ്ചയിച്ചിരിക്കുന്നത്. പാലക്കാട് ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് വിവാഹത്തിന് പ്രയാസം നേരിടുന്ന നിര്‍ധനയായ യുവതിയുടെ കഥ ഐശ്വര്യ അറിയുന്നത്. തന്റെ വിവാഹം ഗുരുവായൂരില്‍ 23ന് നടക്കുന്നുവെന്നും യുവതിക്ക് വിവാഹസഹായം നല്‍കാന്‍ തയ്യാറാണെന്നും ഐശ്വര്യ ഫെയ്സ്ബുക്ക് പോസ്റ്റില്‍ മറുപടി കുറിച്ചു. തുടർന്ന് ദയ ട്രസ്റ്റ് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ഐശ്വര്യയുടെ അമ്മ ശാരി, അഞ്ചു പവന്‍ സ്വര്‍ണ്ണവും വസ്ത്രവും മറ്റും വാങ്ങാന്‍ നാലര ലക്ഷം രൂപയുടെ ചെക്കും കൈമാറുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement