Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ്: കർദ്ദിനാള്‍ മാർ ജോർജ് കൂവക്കാടിന് നിർണ്ണായക ചുമതലകള്‍.

പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ്: കർദ്ദിനാള്‍ മാർ ജോർജ് കൂവക്കാടിന് നിർണ്ണായക ചുമതലകള്‍. 
വത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ കർദ്ദിനാള്‍ മാർ ജോർജ് കൂവക്കാടിന് നിർണ്ണായക ചുമതലകള്‍. കോണ്‍ക്ലേവിന് തുടക്കം കുറിക്കുന്ന നടപടിക്രമങ്ങളിലാണ് കർദ്ദിനാള്‍ മാർ ജോർജ് കൂവക്കാടിന് പ്രധാന ചുമതല ലഭിച്ചിരിക്കുന്നത്. കർദ്ദിനാള്‍ സംഘത്തിലെ മൂന്ന് പ്രധാന ചുമതലകള്‍ വഹിക്കുന്ന ഒമ്പത് കർദ്ദിനാള്‍മാരെ തെരഞ്ഞെടുക്കുന്നത് ഇദ്ദേഹമാണ്. നറുക്കെടുപ്പിലൂടെയാണ് ഈ കർദ്ദിനാള്‍മാരെ തെരഞ്ഞെടുക്കുക. വോട്ടുകള്‍ എണ്ണുന്ന മൂന്നു കർദ്ദിനാള്‍മാർ, രോഗം കാരണം സന്നിഹിതരാകാൻ കഴിയാത്ത ഇലക്ടറല്‍മാരില്‍ നിന്നു ബാലറ്റ് ശേഖരിക്കുന്ന മൂന്നു കർദ്ദിനാള്‍മാർ, വോട്ടെണ്ണലിന്റെ കൃത്യത പരിശോധിക്കുന്ന മൂന്നു കർദ്ദിനാള്‍മാർ എന്നിവരെയാണ് കർദ്ദിനാള്‍ മാർ ജോർജ് കൂവക്കാട് തെരഞ്ഞെടുക്കുക. അതീവ രഹസ്യമായി കോണ്‍ക്ലേവ് നടക്കുന്ന വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിന്റെ വാതിലുകള്‍ തുറക്കുന്നതും അടയ്ക്കുന്നതും മാർ കൂവക്കാടിന്റെ മേല്‍നോട്ടത്തിലാകും. വോട്ട് പരിശോധനയ്ക്കു ശേഷം ബാലറ്റുകള്‍ കത്തിക്കാനുള്ള മേല്‍നോട്ടവും അദ്ദേഹത്തിനാണെന്നാണു സൂചന.

Post a Comment

0 Comments

Ad Code

Responsive Advertisement