Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണമെന്ന് പ്രതിപക്ഷം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണമെന്ന് പ്രതിപക്ഷം.
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെടാന്‍ തീരുമാനിച്ച് ഐഎൻഡിഐഎ സഖ്യം. ഇന്ന് രാവിലെ ചേര്‍ന്ന സഖ്യ യോഗത്തിലാണ് തന്ത്രപരമായ ഈ തീരുമാനമെടുത്തത്.
        അതേസമയം, വോട്ട് കൊള്ള വിഷയം ഉന്നയിച്ച് പ്രതിപക്ഷം ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ നിരയിലെ എല്ലാ അംഗങ്ങളും സ്പീക്കറുടെ ഡയസിനടുത്തേക്ക് വരെയെത്തിയാണ് പ്രതിഷേധിച്ചത്. എന്നാല്‍ത്തന്നെയും ചോദ്യോത്തര വേള മുടങ്ങാതെ കൊണ്ടുപോകാനാണ് സ്പീക്കര്‍ ശ്രമിച്ചതെങ്കിലും എല്ലാ പ്രതിപക്ഷ അംഗങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധിച്ചതിനെ തുടർന്ന് ലോക്‌സഭ 12 മണി വരെ നിര്‍ത്തിവെച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും രണ്ട് മണിവരെ നിര്‍ത്തിവെച്ചു. 

Post a Comment

0 Comments

Ad Code

Responsive Advertisement