Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

124-മത് കോട്ടയം മത്സര വള്ളംകളി ലോഗോ പ്രകാശനം ചെയ്തു.

124-മത്  കോട്ടയം മത്സര വള്ളംകളി ലോഗോ പ്രകാശനം ചെയ്തു.
കോട്ടയം: കേരളത്തിലെ പുരാതന വള്ളംകളികളിൽ മുഖ്യസ്ഥാനമുള്ള കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളിയുടെ ലോഗോ പ്രകാശന കർമ്മം ജില്ലാ കളക്ടർ ചേതൻ കുമാർ മീന നിർവ്വഹിച്ചു.
        കോട്ടയത്ത്‌ പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടറെ, കോട്ടയം മത്സരവള്ളംകളിക്കു വേണ്ടി മുഖ്യസംഘടകരായ കോട്ടയം വെസ്റ്റ് ക്ലബ്ബ് ഭാരവാഹികൾ ബോക്കെ നൽകി സ്വീകരിച്ചു. കളക്ടറുടെ ചേമ്പറിൽ വെച്ച് നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ്‌ സാജൻ പി. ജേക്കബ്, സെക്രട്ടറി കെ.ജി. കുരിയച്ചൻ, ചീഫ് കോ -ഓർഡിനേറ്റേഴ്സ് കെ.ജെ. ജേക്കബ്, പ്രൊഫ. കെ.സി. ജോർജ്‌, കോ - ഓർഡിനേറ്റേഴ്‌സ് ലിയോ മാത്യു, സുനിൽ എബ്രഹാം, ട്രഷറർ രാജേഷ് കുമാർ, ഷെറിൻ ജോൺ എന്നിവർ പങ്കെടുത്തു.
      വള്ളംകളിയുടെ തീയതി സി.ബി.എൽ സമിതിയുടെ അറിയിപ്പിനെ തുടർന്ന് അറിയിക്കുമെന്ന് സംഘടകരായ കോട്ടയം വെസ്റ്റ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement