Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മിൽമ പാലിന് വില വർദ്ധിക്കും; തീരുമാനം ഈ മാസം 15ന്.

മിൽമ പാലിന് വില വർദ്ധിക്കും; തീരുമാനം ഈ മാസം 15ന്.
തിരു.: മിൽമ പാലിന് വില വർദ്ധിക്കുമെന്ന് റിപ്പോർട്ട്. ലിറ്ററിന് നാലു രൂപ മുതൽ അ‍ഞ്ചു രൂപ വരെ വർദ്ധിക്കുമെന്നാണ് സൂചന.
      നിലവിൽ ക്ഷീര കർഷകർക്ക് ഒരു ലിറ്റർ പാലിന് ലഭിക്കുന്നത് 45 രൂപ മുതൽ 49 രൂപ വരെയാണ്. ടോൺഡ് മിൽക്കിന്റെ വിപണി വില ലിറ്ററിന് 52 രൂപയാണ്. ഉത്പാദനച്ചെലവ് വർദ്ധിച്ചതോടെ പാലിന് വില കൂട്ടണമെന്ന ആവശ്യം കർഷകർ ഉയർത്താൻ തുടങ്ങിയിട്ട് ഏറെ നാളുകളായി.
      ഈ മാസം 15ന് തിരുവനന്തപുരത്ത് ചേരുന്ന മിൽമ ഫെഡറേഷൻ യോഗത്തിൽ പാൽ വിലവർദ്ധന സംബന്ധിച്ച തീരുമാനമുണ്ടാകും എന്നാണ് റിപ്പോർട്ട്. ഉത്പാദനച്ചെലവ് കൂടിയതിന് ആനുപാതികമായി വിലവർദ്ധന വേണമെന്ന് മിൽമ സർക്കാരിനെ അറിയിച്ചിരുന്നു. 2022 ഡിസംബറിലാണ് ഇതിനു മുമ്പ് മിൽമ പാലിന് വില കൂട്ടിയത്. അന്ന് ലിറ്ററിന് ആറു രൂപ കൂട്ടിയിരുന്നു.
       ലിറ്ററിന് 10 രൂപയുടെയെങ്കിലും വർദ്ധന ഉണ്ടെങ്കിലേ പിടിച്ചു നിൽക്കാൻ കഴിയൂ എന്നാണ് കർഷക പ്രതിനിധികൾ യൂണിയനുകളെ അറിയിച്ചത്. സംഘങ്ങൾക്ക് നിശ്ചിത അളവിൽ പാൽ അളന്ന ശേഷം ബാക്കി സ്വകാര്യ വിപണിയിലേക്ക് വിറ്റാണ് കൃഷിക്കാർ നഷ്ടം നികത്തുന്നത്. പുറംവിപണിയിൽ ലിറ്ററിന് 60-65 രൂപ പ്രകാരമാണ് വിൽപ്പന.

Post a Comment

0 Comments

Ad Code

Responsive Advertisement