Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബാറുകളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ.

ബാറുകളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ.
തൃശൂർ: ഇരിങ്ങാലക്കുടയിൽ ബാറുകളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എൻ. ശങ്കറാണ് വിജിലൻസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. തൃശൂർ ചിറങ്ങരയിൽ വെച്ചാണ് ഇയാളെ വിജിലൻസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ വാഹനത്തിൽ നിന്ന് 50,000 രൂപയും ഏഴ് കുപ്പി മദ്യവും കണ്ടെടുത്തു. അവധിക്ക് നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ നിന്ന് പണം പിരിക്കുന്നത് ഇയാളുടെ പതിവായിരുന്നുവെന്ന് അധികൃതർ വെളിപ്പെടുത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement