Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജന്മദിനത്തിൽ 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജന്മദിനത്തിൽ 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ന്യൂഡൽഹി: സ്ത്രീകൾക്കായുള്ള പദ്ധതിയുടെ പ്രഖ്യാപനം, സ്വസ്ഥ് നാരി സശക്ത് പരിവാർ അഭിയാൻ, ഒരു ലക്ഷം ആരോഗ്യ പരിശോധന ക്യാമ്പുകൾ, സ്ത്രീകൾക്ക് സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കും എന്നിവയാണ് പിറന്നാൾ ദിനത്തിലെ മോദിയുടെ പ്രധാന പ്രഖ്യാപനങ്ങൾ. പിറന്നാൾ ദിനമായ ഇന്ന് മധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികൾ. വിവിധ നേതാക്കൾക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത മോദി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്‌തു. ഉദ്ഘാടന പ്രസംഗത്തിൽ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയ സൈനികരെ മോദി പുകഴ്ത്തി.
ഇന്ത്യയുടെ ആക്രമണം ജെയ്ഷെ സ്ഥിരീകരിച്ചു. ജയ്‌ഷെ ഭീകരൻ മസൂദ് അസ്ഹറിന്റെ കുടുംബത്തെയടക്കം ഇന്ത്യ നശിപ്പിച്ചു. - മോദി പറഞ്ഞു.
         രാജ്യത്തെ 140 കോടി ജനങ്ങളോട് എനിക്ക് പറയാനുള്ളത് ഇന്ത്യൻ നിർമ്മിത സാധനങ്ങൾ മാത്രം വാങ്ങി ഉപയോഗിക്കാനാണ്. സംസ്ഥാനത്തിന്റെ ഖജനാവ് ഒരിക്കലും നിങ്ങളുടെ ആരോഗ്യത്തെക്കാൾ വലുതല്ല. പുതിയ ഇന്ത്യ ഒരു തരത്തിലുള്ള ആണവ ഭീഷണികളെയും ഭയക്കുന്നില്ലെന്നും നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement