Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുഡിഎഫ് അധികാരത്തിൽ എത്തിയാൽ നാമജപക്കേസുകൾ എഴുതിത്തള്ളും: വി.ഡി. സതീശൻ.

യുഡിഎഫ് അധികാരത്തിൽ എത്തിയാൽ നാമജപക്കേസുകൾ എഴുതിത്തള്ളും: വി.ഡി. സതീശൻ.
പന്തളം: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ നാമജപക്കേസുകൾ എഴുതിത്തള്ളുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. യുഡിഎഫ് വിശ്വാസ സംരക്ഷണസംഗമത്തിൽ സംസാരിക്കുകയായിരുന്നു സതീശൻ. ശബരിമല സ്വർണ്ണ മോഷണത്തിൽ എല്ലാം ദേവസ്വം മന്ത്രിയും ബോർഡും അറിഞ്ഞാണെന്ന് കടുത്ത ആരോപണവും സതീശൻ ഉന്നയിച്ചു. പോറ്റിയും കടകംപള്ളിയും തമ്മിൽ ബന്ധം ഉണ്ട്. കേരളം ഭരിക്കുന്നത് കൊള്ളക്കാരുടെ സർക്കാരാണെന്നും സതീശൻ കൂട്ടിച്ചേർത്തു.   
       എല്ലാവരെയും ഞെട്ടിക്കുന്ന മോഷണത്തിന്‍റെ കഥ അറിഞ്ഞിട്ടും മൂടിവെക്കുകയായിരുന്നു. ഹൈക്കോടതിയാണത് പുറത്തു കൊണ്ടുവന്നത്. 1999ല്‍ 30 കിലോ സ്വര്‍ണ്ണം ഉണ്ടായിരുന്നു എന്നാല്‍, ദേവസ്വം മാനുവല്‍ തെറ്റിച്ചുകൊണ്ട് ദേവസ്വം വകുപ്പിന്‍റെ അനുവാദത്തോടുകൂടിയാണ് ദ്വാരപാലക ശില്‍പങ്ങൾ ഉൾപ്പെടെ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണ്ണം പൂശാനെന്ന വ്യാജേന കൊണ്ടുപോയത്. - സതീശൻ പറഞ്ഞു.
കടകംപള്ളിയെ സതീശന്‍ വെല്ലുവിളിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് കടകംപള്ളി പറയട്ടെ, കള്ളന്മാർ നടത്തിയ കളവ് ആരും അറിഞ്ഞില്ല എങ്കിൽ അവർ വീണ്ടും കക്കാൻ പോകും. ദേവസ്വം മന്ത്രിയും ബോർഡും അറിഞ്ഞാണ് എല്ലാം നടന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
         കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ പദയാത്ര കാരയ്ക്കാട് അയ്യപ്പക്ഷേത്രത്തിൽ നിന്നാണ് ആരംഭിച്ചത്. രമേശ് ചെന്നിത്തല, അടൂർ പ്രകാശ് ഉൾപ്പെടെ മുതിർന്ന നേതാക്കൾ പദയാത്രയിൽ പങ്കെടുത്തു. പദയാത്ര പന്തളത്ത് സമാപിച്ച ശേഷമാണു സംഗമം നടന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement