Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കണ്ണട ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക: ലൈസൻസിനുള്ള അപേക്ഷയില്‍ മാറ്റങ്ങൾ.

കണ്ണട ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക: ലൈസൻസിനുള്ള അപേക്ഷയില്‍ മാറ്റങ്ങൾ.
തിരു.: ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്ന കണ്ണടധാരികള്‍ക്ക് പുതിയ നിബന്ധനയുമായി മോട്ടോര്‍ വാഹന വകുപ്പ്. കണ്ണട ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍, ഡ്രൈവിംഗ് ലൈസൻസിനുള്ള അപേക്ഷയില്‍ കണ്ണട വെച്ച ഫോട്ടോ തന്നെ വേണമെന്നതാണ് പുതിയ നിബന്ധന. സ്ഥിരമായല്ലാതെ കണ്ണട ഉപയോഗിക്കുന്നവരുടെ അപേക്ഷയിലും കണ്ണടയുള്ള ഫോട്ടോ വേണമെന്നാണ് പറയുന്നത്. ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കാണ് കണ്ണടയുള്ള ഫോട്ടോ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അപേക്ഷയ്‌ക്കൊപ്പം നല്‍കുന്ന പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തന്നെയാണ് ലൈസന്‍സിലും ഉപയോഗിക്കുന്നത്. കാഴ്ചയ്ക്ക് പ്രശ്‌നമുള്ളവരാണെങ്കില്‍ തിരിച്ചറിയല്‍ ഐഡിയില്‍ കണ്ണട വെച്ചുള്ള ഫോട്ടോ വേണമെന്നാണ് നിയമം പറയുന്നത്. അതിനാലാണ് പുതിയ നിര്‍ദ്ദേശം. കാഴ്ചപരിശോധന നടത്തിയ ഡോക്ടറുടെ സാക്ഷ്യപത്രമുള്‍പ്പെടെ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കുകയും വേണം. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ അപേക്ഷകർക്ക് നല്‍കിത്തുടങ്ങി.

Post a Comment

0 Comments

Ad Code

Responsive Advertisement