Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്കൂൾ വിദ്യാർത്ഥികൾക്ക് തുടർവിദ്യാഭ്യാസം ഒരുക്കി ജില്ലാ പോലീസ്.

സ്കൂൾ വിദ്യാർത്ഥികൾക്ക് തുടർവിദ്യാഭ്യാസം ഒരുക്കി പത്തനംതിട്ട ജില്ലാ പോലീസ്.
തിരുവല്ല: വിദ്യാരംഭദിനത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് തുടർവിദ്യാഭ്യാസം ഒരുക്കി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി. കവിയൂർ ഗ്രാമപഞ്ചായത്തിൽ ഞാലിക്കണ്ടം സ്വദേശിയായ എബ്രഹാം വർഗീസിന്റെ പത്തിൽ പഠിക്കുന്ന ആൺകുട്ടിയും ആറിൽ പഠിക്കുന്ന പെൺകുട്ടിയുമാണ് കുടുംബ സഹാചര്യത്തിൽ പഠിപ്പ് മുടക്കിയത്. തിരുവല്ലയിലെ എയ്ഡഡ് സ്കൂളിലെ കുട്ടികൾ ആയിരുന്നു ഇവർ. എന്നാൽ,  ഈ അദ്ധ്യയന വർഷം ഇവർ ആദ്യ രണ്ടു ദിവസം മാത്രമാണ് സ്കൂളിൽ പോയിട്ടുള്ളത്. പിതാവിിൻ്റെ അമിത മദ്യപാനവും മാതാവിിൻ്റെ രോഗാവസ്ഥയും കാരണം കുട്ടികളുടെ തുടർവിദ്യാഭ്യാസം സാധിച്ചില്ല. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസിന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നൽകിയ വിവരമനുസരിച്ച് എസ്പി ഈ വിഷയത്തിൽ ഇടപെടുകയും സ്കൂൾ മാനേജ്മെൻ്റുമായും പഞ്ചായത്ത് അടക്കമുള്ളവരുമായി ബന്ധപ്പെട്ട് ഇന്നു മുതൽ ഇവരെ തുടർവിദ്യാഭ്യാസം നടത്തുവാൻ രാവിലെ സ്കൂളിലേക്ക് അയയ്ക്കുകയുമായിരുന്നു.
      തിരുവല്ല എസ്ഐ ഉണ്ണികൃഷ്ണൻ, എഎസ്ഐ ജോജോ, ഡബ്ലിയുസിപിമാരായ ജയ കെ., ജസ്ന കെ. ജലാൽ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ സജിത്ത് രാജ്, സുധീഷ് ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡണ്ട് എം.ഡി. ദിനേശ് കുമാർ, വാർഡ് മെമ്പർ ടി.കെ. സജീവ് തുടങ്ങിയവർ വീട്ടിലെത്തി വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 

Post a Comment

0 Comments

Ad Code

Responsive Advertisement