Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അർജന്റീന ടീം നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ.

അർജന്റീന ടീം നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ.
അർജന്റീന ടീം നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. വിഷയത്തിൽ കേരളത്തെ പഴിയ്ക്കുകയാണ് എഎഫ്എ ഭാരവാഹികൾ. കേരളം മത്സരത്തിന് സജ്ജമല്ലെന്ന് എഎഫ്എ ഭാരവാഹികളെ ഉദ്ധരിച്ച് അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
       നിശ്ചിത സമയത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നും റിപ്പോർട്ടുണ്ട്. 
നവംബർ 17ന് അർജൻറീന കൊച്ചിയിൽ കളിക്കുമെന്നായിരുന്നു സർക്കാരും സ്പോൺസറും പറഞ്ഞത്.
             മെസ്സി വരാത്തതിന് കാരണം ഫിഫാ റൂൾസ് ആണെന്നാണ് സ്പോൺസർ ആൻ്റോ അഗസ്റ്റിൻ പറയുന്നത്. ഫിഫാ വിൻഡോ മാച്ച് ആയതിനാൽ അടുത്ത വിൻഡോയിൽ മെസ്സി കളിക്കാനെത്തും. അർജന്റീനിയൻ ടീം നവംബറിൽ കേരളത്തിൽ കളിക്കില്ല. മറ്റൊരു വിൻഡോയിൽ വന്നേക്കാം. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മെസിയുടെയും അർജൻ്റീനയുടെയും തീരുമാനമല്ലെന്നും, വിൻഡോ തന്നത് ഫിഫയാണെന്നും ആൻ്റോ അഗസ്റ്റിൻ പറഞ്ഞു.
           മെസി കേരളത്തിൽ കളിക്കുമെന്ന് എഎഫ്എയാണ് പ്രഖ്യാപിച്ചത്. മാർച്ച് വിൻഡോയിൽ കളി നടത്തണമോയെന്നത് തൻ്റെ തീരുമാനമാണ്. മാർച്ച് മാസത്തിലെ വിൻഡോയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഇപ്പോൾ ടീം അങ്കോളയിലാണ് അവിടെ നിന്നുള്ള യാത്രാ ദൂരം ഫിഫ നിബന്ധനയിലെ ദൂരപരിധിക്ക് അപ്പുറമാണ്. അംഗോളയിൽ നിന്ന് 11 മണിക്കൂർ വേണം ടീമിന് ഇന്ത്യയിലെത്താൻ, 5 മണിക്കൂർ കൊണ്ടെങ്കിലും എത്തണമെന്നാണ് ഫിഫാ റൂൾസ് എന്നും സ്പോൺസർ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement