Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡൽഹി സ്ഫോടനത്തിലെ മുഖ്യപ്രതി ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് സുരക്ഷാ സേന തകർത്തു.

ഡൽഹി സ്ഫോടനത്തിലെ മുഖ്യപ്രതി ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് സുരക്ഷാ സേന തകർത്തു. 
ജമ്മു: ഡൽഹി സ്ഫോടനത്തിലെ മുഖ്യപ്രതി ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് സുരക്ഷാ സേന തകർത്തു. ചെങ്കോട്ട സ്ഫോടനത്തിലെ പ്രധാന പ്രതി ഉമർ ആണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. നിയന്ത്രിതമായാണ് പുൽവാമയിലെ വസതി പൊളിച്ചത്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായാണ് വീട് തകർത്തത്. സ്ഫോടകവസ്തു (ഐഇഡി) ഉപയോഗിച്ചാണ് വീട് തകർത്തതെന്ന് അധികൃതർ പറഞ്ഞു.
          തിങ്കളാഴ്ച നടന്ന ചെങ്കോട്ട സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 20ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഡോ. ഉമറാണ് തിരക്കേറിയ ചെങ്കോട്ട പ്രദേശത്ത് പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 ഓടിച്ചിരുന്നതെന്ന് ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിൽ ഉമറിന്റെ കൃത്യമായ പങ്ക് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement