Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വൈക്കം നഗരസഭ ചെയർമാനായി അബ്ദുൾ സലാം റാവുത്തർ തെരഞ്ഞെടുക്കപ്പെട്ടു.

വൈക്കം നഗരസഭ ചെയർമാനായി അബ്ദുൾ സലാം റാവുത്തർ തെരഞ്ഞെടുക്കപ്പെട്ടു. 
കോട്ടയം: വൈക്കം നഗരസഭ ചെയർമാനായി കോൺഗ്രസിലെ അബ്ദുൾ സലാം റാവുത്തർ തെരഞ്ഞെടുക്കപ്പെട്ടു. 27 അംഗ കൗൺസിലിൽ ബിജെപിയുടെ രണ്ട് അംഗങ്ങളും രണ്ട് സ്വതന്ത്രരും വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു. ഒരു ബിജെപി അംഗം ഹാജരായില്ല. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഡി. രഞ്ജിത്ത്കുമാറിനെ നാലു വോട്ടുകൾക്കാണ് റാവുത്തർ പരാജയപ്പെടുത്തിയത്. 
        നഗരസഭയിൽ ചെയർമാൻ സ്ഥാനം മൂന്നു പേർക്കു പങ്കിടാനാണ് നിലവിൽ ധാരണ. കോൺഗ്രസ് നേതൃത്വത്തിന്റെ ഔദ്യോഗിക തീരുമാനം വരുമ്പോൾ ഒരാളെക്കൂടി പരിഗണിക്കുമെന്നും അഭ്യൂഹമുണ്ട്. മൂന്നു വർഷം അബ്ദു‌ൽ സലാം റാവുത്തർക്ക് ചെയർമാൻ സ്ഥാനമെന്നാണ് നിലവിലെ ധാരണ. അടുത്ത ഓരോ വർഷം കോൺഗ്രസ് അംഗങ്ങളായ ഇടവട്ടം ജയകുമാർ, പി.ഡി. പ്രസാദ് എന്നിവർ ചെയർമാൻ ആകും.

Post a Comment

0 Comments

Ad Code

Responsive Advertisement