Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദി 23ന് തിരുവനന്തപുരത്ത്; നഗരത്തിന്റെ സമഗ്ര വികസന രേഖ പ്രഖ്യാപിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി 23ന് തിരുവനന്തപുരത്ത്; നഗരത്തിന്റെ സമഗ്ര വികസന രേഖ പ്രഖ്യാപിക്കും.
തിരു.: ബിജെപി കോര്‍പ്പറേഷന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 23ന് തലസ്ഥാനത്തെത്തും. നഗരത്തിന്റെ സമഗ്രമായ വികസന രേഖയുടെ ഔദ്യോഗിക പ്രഖ്യാപനമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണം.
       തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ജനം ബിജെപിക്ക് നല്‍കിയാല്‍ 45 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി നഗരത്തിലെത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആ വാഗ്ദാനം പാലിച്ചു കൊണ്ടാണ് വികസന രേഖാ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രിയുടെ വരവ്.
       ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലോ പുത്തരിക്കണ്ടം മൈതാനത്തോ സംഘടിപ്പിക്കാനാണ് സാധ്യത. നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം, സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍, സാമൂഹികക്ഷേമം എന്നിവ ഉള്‍പ്പെടുന്ന വികസന ദിശാരേഖയാകും പ്രഖ്യാപനത്തിലൂടെ അവതരിപ്പിക്കുക.

Post a Comment

0 Comments

Ad Code

Responsive Advertisement