Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമലയിൽ മകരവിളക്ക് ഇന്ന്; ദർശന പുണ്യത്തിനായി ഭക്തലക്ഷങ്ങൾ.

ശബരിമലയിൽ മകരവിളക്ക് ഇന്ന്; ദർശന പുണ്യത്തിനായി ഭക്തലക്ഷങ്ങൾ.
ശബരിമല: ശബരിമലയിൽ മകരസംക്രമ പൂജയും മകരവിളക്കും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3.08നാണ് മകരസംക്രമ പൂജ. ഇതിനു മുന്നോടിയായി ഉച്ചയ്ക്ക് 2.45ന് നട തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെയും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ മകരസംക്രമ പൂജയും അഭിഷേകവും നടക്കും.
       തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് സന്നിധാനത്ത് എത്തും. അയ്യപ്പന് തിരുവാഭരണം ചാർത്തി വൈകിട്ട് 6.40ന് ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. ഭക്തലക്ഷങ്ങളാണ് മകരവിളക്കിന്റെ ദർശന പുണ്യം തേടി കാത്തിരിക്കുന്നത്.
       മകരവിളക്ക് ദർശിക്കാൻ സാധ്യമായ സ്ഥലങ്ങളിലെല്ലാം ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement