Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല സ്വർണ്ണക്കൊള്ള: കൊടിമരം മാറ്റിസ്ഥാപിച്ചതും ഇനി എസ്ഐടി അന്വേഷണ പരിധിയിൽ.

ശബരിമല സ്വർണ്ണക്കൊള്ള: കൊടിമരം മാറ്റിസ്ഥാപിച്ചതും ഇനി എസ്ഐടി അന്വേഷണ പരിധിയിൽ.
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണ പരിധി വിപുലപ്പെടുത്തി. 2017ൽ ശബരിമലയിൽ കൊടിമരം മാറ്റിസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇനി എസ്ഐടി അന്വേഷിക്കും. പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്താണ് കൊടിമരം മാറ്റിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരം എസ്ഐടിയും ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചു.
       തന്ത്രി കണ്ഠരർ രാജീവരുമായി ബന്ധപ്പെട്ടവരിൽ നിന്ന് മൊഴി എടുത്തതിനിടെയാണ് കൊടിമരം മാറ്റിസ്ഥാപിച്ചതുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ എസ്ഐടിക്ക് ലഭിച്ചത്. ജീർണ്ണാവസ്ഥയിലായിരുന്ന പഴയ കൊടിമരം മാറ്റുമ്പോൾ അതിലുണ്ടായിരുന്ന വാജിവാഹനവും അഷ്ടദിക്പാലകന്മാരും അടങ്ങിയ അമൂല്യ ശില്പങ്ങളും കൈമാറിയതിൽ വ്യക്തതയില്ലെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം തന്ത്രി കണ്ഠരർ രാജീവർ കൈവശം വെച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഏകദേശം 11 കിലോ തൂക്കം വരുന്ന പഞ്ചലോഹത്തിൽ സ്വർണ്ണം പൊതിഞ്ഞ ഈ ശില്പം 2017ൽ തന്ത്രിയുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. കട്ടിളപ്പാളി കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് നടത്തിയ റെയ്ഡിലാണ് എസ്ഐടി സംഘം വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുത്തത്.
       അതേസമയം, തന്ത്രശാസ്ത്രമനുസരിച്ച് ക്ഷേത്രദേവതയുടെ പിതൃസ്ഥാനീയനായ തന്ത്രിയ്ക്ക് ക്ഷേത്രത്തിൽ നിന്നും നീക്കം ചെയ്യുന്ന ഇത്തരം വസ്തുക്കൾ കൈവശം വയ്ക്കുന്നതിന് അവകാശമുണ്ടെന്ന വാദവും ഒരു വശത്തുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement