Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്.

കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്.
ന്യൂഡൽഹി: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ ഇന്നലെ രാത്രി വൈകി സ്കീനിംഗ് കമ്മിറ്റി പട്ടികയ്ക്ക് അംഗീകാരം നല്‍കി. അതിൻ പ്രകാരം 60 പേരുകള്‍ക്കാണ് അംഗീകാരമായതെന്നാണ് റിപ്പോർട്ട്. ഇന്നു രാവിലെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി (സിഇസി) ചേർന്ന് ആദ്യഘട്ട പട്ടിക പ്രഖ്യാപിക്കും.
       മാരത്തോൺ ചർച്ചയ്ക്കു ശേഷമാണ് ഇന്നലെ രാത്രി വൈകി സ്കീനിംഗ് കമ്മിറ്റി ആദ്യഘട്ട പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. 19 സിറ്റിംഗ് എംഎല്‍എമാരുടെ പേരുകളടക്കം 31 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയും കഴിഞ്ഞ ദിവസം ചേർന്ന സിഇസി അംഗീകരിച്ചിരുന്നു. തളിപ്പറമ്പ്, അമ്പലപ്പുഴ, പയ്യന്നൂർ തുടങ്ങി സിപിഎമ്മില്‍ നിന്ന് വിഘടിച്ചു നില്‍ക്കുന്ന നേതാക്കളെയടക്കം പരിഗണിച്ചു കൊണ്ടുള്ളതായിരിക്കും പട്ടികയെന്നും റിപ്പോർട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement