Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മെഡിക്കൽ കോളജ് കെട്ടിടത്തിൽ വൻ തീപിടിത്തം.

മെഡിക്കൽ കോളജ് കെട്ടിടത്തിൽ വൻ തീപിടിത്തം. 
തിരു.: തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൻ തീപിടിത്തം. സർജിക്കൽ ഐസിയുവിന് സമീപമാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രോഗികൾ സുരക്ഷിതരാണെന്നും ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു.
       മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപത്താണ് സർജിക്കൽ ഐസിയു
പ്രവർത്തിക്കുന്നത്. ആ കെട്ടിടത്തിലെയും സമീപത്തെ കെട്ടിടത്തിലെയും രോഗികളെ ഒഴിപ്പിച്ചു. തീപിടുത്തം നിയന്ത്രണ വിധേയമായെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, കനത്തപുക രോഗികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement