Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാര്‍ക്ക് മാറ്റം; കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് തമിഴ്നാടിന്‍റെ അധിക ചുമതല.

സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാര്‍ക്ക് മാറ്റം; കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് തമിഴ്നാടിന്‍റെ അധിക ചുമതല.
ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാരെ മാറ്റി നിയമിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ സി.വി. ആനന്ദബോസിന്‍റെ രാജി അംഗീകരിച്ചതിന് പിന്നാലെയാണ് പുതുതായി ഗവര്‍ണ്ണര്‍മാരെ മാറ്റി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതിയിറക്കിയത്. ആനന്ദബോസിന് പകരമായി തമിഴ്നാട് ഗവര്‍ണ്ണര്‍ ആര്‍.എൻ. രവിയെ പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണറായി നിയമിച്ചു. ആര്‍.എൻ. രവിക്ക് പകരം തമിഴ്നാട് ഗവര്‍ണ്ണറിന്‍റെ അധിക ചുമതല കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് നൽകി. മുൻ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും ബിഹാര്‍ ഗവര്‍ണ്ണര്‍ സ്ഥാനത്തു നിന്ന് മാറ്റി. റിട്ട. ലെഫ്റ്റ്നന്‍റ് ജനറൽ സയ്യിദ് അത ഹസൈൻ ആണ് പുതിയ ബിഹാര്‍ ഗവര്‍ണ്ണര്‍. 
       പുതിയ ഡൽഹി ലഫ്. ഗവര്‍ണ്ണറായി തരണ്‍ജിത് സിങ് സന്ധുവിനെ നിയമിച്ചു. ഡൽഹി ലഫ്. ഗവര്‍ണ്ണര്‍ വിനയ്‍കുമാര്‍ സക്സേനെയെ ലഡാക്ക് ലഫ്. ഗവര്‍ണ്ണറായും തെലങ്കാന ഗവര്‍ണ്ണര്‍ ജിഷ്ണു ദേവ് വര്‍മ്മയെ മഹാരാഷ്ട്ര ഗവര്‍ണ്ണറായും നന്ദകിഷോര്‍ യാദവിനെ നാഗാലാന്‍ഡ് ഗവര്‍ണ്ണറായും നിയമിച്ചു. രാജിവെച്ച ലഡാക്ക് ലഫ്. ഗവര്‍ണ്ണര്‍ കവിന്ദര്‍ ഗുപ്തയെ ഹിമാചൽ പ്രദേശ് ഗവര്‍ണ്ണറായി നിയമിച്ചു. ഹിമാചൽ പ്രദേശ് ഗവര്‍ണ്ണറായിരുന്ന ശിവപ്രതാപ് ശുക്ലയെ പുതിയ തെലങ്കാന ഗവര്‍ണ്ണറായും നിയമിച്ചു. രാജിവെച്ച ആനന്ദ ബോസിന് പുതിയ ചുമതലകളൊന്നും നൽകിയിട്ടില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement