Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കുന്നത് നിർത്തി.

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കുന്നത് നിർത്തി.
ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കുന്നത് നിർത്തി. കഴിഞ്ഞ 12നാണ് ഷട്ടറുകൾ തുറക്കാൻ തുടങ്ങിയത്. രണ്ടുദിവസം കൊണ്ട് 29 ഷട്ടറുകൾ തുറന്നെങ്കിലും, ഞായറാഴ്ച മുതൽ ഷട്ടറുകൾ തുറക്കുന്നില്ല. 
        ബണ്ടിൽ ആകെ  90 ഷട്ടറുകളും നാല് ലോക്കുകളുമാണ് ഉള്ളത്. 61 ഷട്ടറുകളും ലോക്കുകളും ഇനിയും തുറക്കാൻ കിടക്കുകയാണ്. വേലിയേറ്റം ശക്തമായതിനാൽ, ഉപ്പുവെള്ളം കായലിന്റെ തെക്കൻ മേഖലയിൽ കയറുന്നത് നെൽകൃഷിക്ക് ഭീഷണിയാകുമെന്നതിനാലാണ് നടപടിയെന്നാണ് സൂചന. ഷട്ടറുകൾ തുറന്നാൽ ഉപ്പുവെള്ളം ശുദ്ധജല സ്രോതസ്സുകളിൽ എത്തും.

        കോട്ടയത്ത് ശുദ്ധജല വിതരണത്തിന് ഉപയോഗിക്കുന്ന താഴത്തങ്ങാടി കുളപ്പുരക്കടവ് ഭാഗത്ത് ഉപ്പുവെള്ളം എത്താതിരിക്കാൻ ഓരുമുട്ട് സ്ഥാപിക്കുന്നത് പതിവായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷവും ഈ വർഷവും മുട്ടുകൾ സ്ഥാപിച്ചില്ലെന്നതും ഷട്ടറുകൾ പൂർണ്ണയായി തുറക്കുന്നതിന് തടസ്സമായി.

Post a Comment

0 Comments

Ad Code

Responsive Advertisement