Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പോക്സോ കേസിൽ 110 വർഷം തടവും 2.75 ലക്ഷം രൂപ പിഴയും.

പോക്സോ കേസിൽ 110  വർഷം തടവും  2.75 ലക്ഷം രൂപ പിഴയും.


ഈരാറ്റുപേട്ട: 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് കരാട്ടെ അദ്ധ്യാപകനായ മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് വിടശ്ശേരിൽ വീട്ടിൽ മോഹനൻ പി.പി. (51) എന്നയാളെ 110 വർഷം  തടവിനും 2.75 ലക്ഷം രൂപ പിഴയടയ്ക്കാനും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചു. ജഡ്ജ് ശ്രീമതി റോഷൻ തോമസ് ആണ് വിധി പ്രസ്താവിച്ചത്. പിഴ അടച്ചാൽ 2.50 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2023 സെപ്റ്റംബർ 17നായിരുന്നു കേസിന് ആസ്പദമായ സംഭവം. മുണ്ടക്കയം പോലീസ് സ്റ്റേഷൻ എസ്എച്ഓ ആയിരുന്ന ഷൈൻ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 18 സാക്ഷികളെയും 12 പ്രമാണങ്ങളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്കുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.

Post a Comment

0 Comments

Ad Code

Responsive Advertisement