Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വില്ലയിൽ കവർച്ച; 50 പവനോളം കവർന്നു.

വില്ലയിൽ കവർച്ച; 50 പവനോളം കവർന്നു.



തിരു.: മംഗലപുരത്ത് വില്ലയിൽ കവർച്ച. 50 പവനോളം കവർന്നു. മംഗലപുരം നെല്ലിമൂടിലെ അണ്ടർ ദ ബ്ലൂ വില്ല പ്രോജക്ടിലെ ഐ ക്ലൗഡ് ഹോംസിലാണ് കവർച്ച നടന്നത് 
കൊല്ലം സ്വദേശി ഷിജിയുടെ സി 12 നമ്പരുള്ള വില്ലയിൽ നിന്നാണ് അൻപത് പവനോളം സ്വർണ്ണം കവർന്നത്.
        ഇവർ സ്ഥലത്തില്ലായിരുന്നു ഇന്ന് ഉച്ചയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. വീടിൻ്റെ അടുക്കള ഭാഗത്തെ ഗ്ലാസ് ജനാല വഴിയാണ് മോഷ്ടാവ് അകത്തു കയറിയത്. അതീവ സുരക്ഷയുള്ള സ്ഥലമാണിത്. 42 വില്ലകളാണ് മൊത്തം ഇവിടെയുള്ളത്. 
          മംഗലപുരം പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധ നടത്തി. അതീവ സുരക്ഷയുള്ള വില്ലയിൽ മോഷണം നടന്നത് പോലീസിനെ ഞെട്ടിച്ചിചിരിക്കുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement