Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാതോലിക്കാ ബാവാ നാളെ വയനാട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും.

കാതോലിക്കാ ബാവാ നാളെ വയനാട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും.


കൊച്ചി: മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നാളെ (ഓഗസ്റ്റ് 13) വയനാട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. നാളെ സുൽത്താൻ ബത്തേരി അരമനയിൽ എത്തുന്ന കാതോലിക്കാ ബാവാ, ദുരന്തബാധിത മേഖലകൾ സന്ദർശിച്ചതിന് ശേഷം മലങ്കര സഭയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി നിയോഗിച്ചിട്ടുള്ള കമ്മിറ്റി അംഗങ്ങളുമായി  സ്ഥിതിഗതികളും തുടർന്നുള്ള കാര്യങ്ങളും വിലയിരുത്തും. ദുരന്തബാധിത പ്രദേശങ്ങളിൽ പുനരധിവാസ പദ്ധതികൾ നേരത്തെ സഭ പ്രഖ്യാപിച്ചിരുന്നു.
സർക്കാരിൻ്റെ അനുമതിയോടെ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കുകയാണ് ലക്ഷ്യം.

Post a Comment

0 Comments

Ad Code

Responsive Advertisement