Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വളര്‍ത്തുനായ മാന്തിയത് കാര്യമാക്കിയില്ല: വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു.

വളര്‍ത്തുനായ മാന്തിയത് കാര്യമാക്കിയില്ല: വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു.


തിരു.: വളര്‍ത്തുനായ മാന്തിയ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു. ചെന്തുപ്പൂര് ചരുവിളാകം അനുഭവനില്‍ ജയ്‌നി (44) ആണ് മരിച്ചത്. 
       രണ്ടര മാസം മുന്‍പ് വളര്‍ത്തുനായ മകളെ കടിക്കുകയും ജയ്‌നിയുടെ കൈയ്യില്‍ മാന്തി മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. മകള്‍ക്ക് അന്നുതന്നെ വാക്സിന്‍ എടുത്തു. ഒരു മാസം കഴിഞ്ഞ് ഈ നായ ചത്തു. തന്റെ കൈയില്‍ പട്ടിയുടെ നഖം കൊണ്ടത് ഇവര്‍ ആരോടും പറയുകയോ വാക്സിന്‍ എടുക്കുകയോ ചെയ്തിരുന്നില്ല. മൂന്ന് ദിവസം മുന്‍പ് ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പിറ്റേദിവസം അസ്വസ്ഥതകള്‍ കൂടിയപ്പോള്‍ ഡോക്ടര്‍ ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും അവിടെ നിന്ന് റാബിസ് ബാധ സംശയിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വ്യാഴാഴ്ച ഉച്ചയോടെ മാറ്റുകയും ചെയ്തു. അവിടെ വച്ച് പേവിഷബാധ സ്ഥിരീകരിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. വൈകുന്നേരം നാലുമണിക്ക് ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ശാന്തിതീരത്തില്‍ സംസ്‌കരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement