Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലക്കാട് – തിരുനെൽവേലി പാലരുവി എക്സ്പ്രസ് വ്യാഴാഴ്ച മുതൽ തൂത്തുക്കുടിയിലേക്ക്.

പാലക്കാട് – തിരുനെൽവേലി പാലരുവി എക്സ്പ്രസ് വ്യാഴാഴ്ച മുതൽ തൂത്തുക്കുടിയിലേക്ക്.


പാലക്കാട്: പാലക്കാട് – തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16791/16792) ഈ മാസം 15 മുതൽ തൂത്തുക്കുടിയിലേക്കു നീട്ടും. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ 15നു 3.45നു കേന്ദ്രമന്ത്രി സുരേഷ് ഗേ‍ാപി ഫ്ലാഗ് ഓഫ് നിർവ്വഹിക്കും. എറണാകുളം -ഹൗറ അന്ത്യേ‍ാദയ എക്സ്പ്രസിന്റെ ആലുവയിലെ സ്റ്റേ‍ാപ്പും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും. 
       എല്ലാ ദിവസവും വൈകുന്നേരം 4.05നു പാലക്കാട് നിന്നു പുറപ്പെടുന്ന പാലരുവി എക്സ്പ്രസ് പിറ്റേന്നു രാവിലെ തൂത്തുക്കുടിയിലെത്തും. തുടക്കത്തിൽ പുനലൂർ വരെയായിരുന്ന സർവീസ് പിന്നീട് ചെങ്കേ‍ാട്ടയിലേക്കും 2 വർഷം മുമ്പു തിരുനൽവേലിയിലേക്കും നീട്ടുകയായിരുന്നു. തിരുനെൽവേലി ജംഗ്ഷനിൽ നിന്ന് 60 കിലോമീറ്റർ അകലെയാണു തുറമുഖ പട്ടണമായ തൂത്തുക്കുടി. ഈ റൂട്ടിൽ വാഞ്ചി മണിയാഞ്ചി ജംഗ്ഷനിൽ മാത്രമായിരിക്കും സ്റ്റോപ്പ് ഉണ്ടാകുക. തൂത്തുക്കുടി - തിരുനൽവേലി റൂട്ടിൽ ഒരു പാസഞ്ചർ ട്രെയിൻ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്. ഇതിനാൽ ജനപ്രതിനിധികളുടെ നിരന്തര ആവശ്യത്തിലാണു നടപടി. 
തൂത്തുക്കുടിയിൽ നിന്നു കൂടുതൽ ചരക്കുകളും ലഭിക്കുമെന്നതിനാൽ വരുമാനവർദ്ധനയും പ്രതീക്ഷിക്കുന്നുണ്ട്. 
        ഉദ്ഘാടന ചടങ്ങിൽ വി.കെ. ശ്രീകണ്ഠൻ എംപി, തിരുവനന്തപുരം, പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർമാരായ ഡേ‍ാ. മനീഷ് തപ്ലിയാൽ, അരുൺകുമാർ ചതുർവേദി എന്നിവരും പങ്കെടുക്കും.




Post a Comment

0 Comments

Ad Code

Responsive Advertisement