Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മൂലമറ്റം സെന്റ് ജോർജ് സ്കൂൾ ജൂബിലി ആഘോഷം: അഖില കേരള ക്വിസ് മത്സരം.

മൂലമറ്റം സെന്റ് ജോർജ് സ്കൂൾ ജൂബിലി ആഘോഷം: അഖില കേരള ക്വിസ് മത്സരം.

      
മൂലമറ്റം: സെന്റ് ജോർജ് യു.പി. സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഖില കേരള ക്വിസ് മത്സരം നടത്തുന്നു. ആഗസ്റ്റ് 22ന് രാവിലെ 10 മുതൽ എൽപി, യുപി വിഭാഗങ്ങൾക്കായി സംസ്ഥാനതലത്തിൽ നടത്തുന്ന മത്സരങ്ങളിൽ സംസ്ഥാനത്തെ ഏതു സിലബസിലുമുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഓരോ വിഭാഗത്തിലെയും 1, 2, 3 സ്ഥാനക്കാർക്ക് യഥാക്രമം 3001, 2001, 1001 രൂപ കാഷ് അവാർഡുകളും മൊമെന്റോയും സമ്മാനിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 18 വൈകുന്നേരം 5ന് മുമ്പായി 9447917547, 8310551382 എന്നീ നമ്പരുകളിലൊന്നിൽ വിളിച്ച് രജിസ്റ്റർ ചെയ്യണമെന്ന് ജൂബിലിയാഘോഷ കമ്മിറ്റി ഭാരവാഹികളായ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് എസ്.എച്ച്., ജനറൽ കൺവീനർ റോയ് ജെ. കല്ലറങ്ങാട്ട്, പിടിഎ പ്രസിഡൻ്റ് സിനോയി താന്നിക്കൽ എന്നിവർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement