Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുലപ്പാല്‍ കുടിക്കുന്നതിനിടെ ശ്വാസംമുട്ടൽ; രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

മുലപ്പാല്‍ കുടിക്കുന്നതിനിടെ ശ്വാസംമുട്ടൽ; രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.


മാനന്തവാടി: മുലപ്പാല്‍ കുടിക്കുന്നതിനിടെ ശ്വാസംമുട്ടി രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. എട്ടേനാല്‍ മുണ്ടക്കല്‍ ഉന്നതിയില്‍ രാജുവിന്റെയും ശാന്തയുടെയും ആണ്‍കുഞ്ഞാണ് മുലപ്പാല്‍ ശ്വാസകോശത്തില്‍ കയറി മരിച്ചത്.
      കുഞ്ഞ് അവശനിലയിലാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ നഗറിലെത്തിയ വെള്ളമുണ്ട പൊലീസ് വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. ഇതിനിടെ ഭര്‍ത്താവ് രാജു മദ്യലഹരിയില്‍ കുട്ടിയെ ചവിട്ടിയതായി ശാന്ത പരാതി ഉന്നയിച്ചിരുന്നു. തുടര്‍ന്ന് രാജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ ശരീരത്തിൽ മുറിവോ പരിക്കുകളോ ഉണ്ടായിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടത്തിൽ മുലപ്പാല്‍ ശ്വാസകോശത്തില്‍ കയറി കുഞ്ഞ് മരിച്ചതാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement