Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മരം വെട്ടുന്നതിനിടെ കയർ കഴുത്തിൽ മുറുകി തൊഴിലാളിക്ക് ദാരുണാന്ത്യം.

മരം വെട്ടുന്നതിനിടെ കയർ കഴുത്തിൽ മുറുകി തൊഴിലാളിക്ക് ദാരുണാന്ത്യം.


എറണാകുളം: പറവൂർ താലൂക്ക് ഗവ. ആശുപത്രി വളപ്പിലെ മരം വെട്ടി മാറ്റുന്നതിനിടയിൽ തൊഴിലാളി സുരക്ഷക്കായി ശരീരത്തിൽ കെട്ടിയിരുന്ന കയർ കഴുത്തിലും ശരീരത്തിലും മുറുകി ദാരുണമായി മരണപ്പെട്ടു. തത്തപ്പിളളി വല്യത്ത് റോഡിൽ വാടകക്ക് താമസിക്കുന്ന വയനാട് വൈത്തിരി വട്ടപ്പാറ ഐഷ പ്ലാൻ്റേഷനിൽ മോഹൻകുമാർ (28) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം
         ആശുപത്രി വളപ്പിൽ അപകടനിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നുണ്ട്. മോഹൻകുമാർ മരത്തിൽ കയറി കൊമ്പുകൾ മുറിക്കുന്നതിനിടയിൽ കൊമ്പ് ഒടിഞ്ഞു താഴേക്ക് പതിച്ചു. ഇതിനിടയിൽ മോഹൻകുമാർ സുരക്ഷക്കായി ശരീരത്തിൽ കെട്ടിയിരുന്ന കയർ ശരീരത്തിൽ മുറുകി. കഴുത്തിലും നെഞ്ചിലും കയർ മുറുകിയതോടെ താഴേക്ക് ഇറങ്ങാൻ പോലും കഴിയാതെ മരക്കൊമ്പിൽ തൂങ്ങി കിടക്കുകയായിരുന്നു മോഹൻ കുമാർ. നിരവധി പേർ നോക്കി നിൽക്കവെയാണ് അപകടം.
          അസിസ്റ്റൻ്റ് സ്റ്റേഷൻ മാസ്റ്റർ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ഒന്നര മണിക്കൂറോളം ശ്രമിച്ചാണ് സാഹസികമായി മൃതദേഹം താഴെ ഇറക്കിയത്. സേനയിലെ സുനിൽ കുമാർ, രഞ്ജിത്ത്, ഷെറീഫ് എന്നിവർ മരത്തിൽ കയറി നെറ്റിൽ ബന്ധിപ്പിച്ചാണ് മൃതദേഹം താഴെ എത്തിച്ചത്. വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നു. ഡോക്ടർമാർ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. തുടർന്ന് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അശ്വതിയാണ് ഭാര്യ. ഋതിക, ഋതു, ഋഷിത എന്നിവർ മക്കളും.


Post a Comment

0 Comments

Ad Code

Responsive Advertisement