Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓണാഘോഷത്തിന്റെ പേരില്‍ നടുറോഡില്‍ വാഹനവുമായി വിദ്യാർത്ഥികളുടെ അഭ്യാസം.

ഓണാഘോഷത്തിന്റെ പേരില്‍ നടുറോഡില്‍ വാഹനവുമായി വിദ്യാർത്ഥികളുടെ അഭ്യാസം.


കോഴിക്കോട്: ഓണാഘോഷത്തിന്റെ പേരില്‍ നടുറോഡില്‍ വാഹനവുമായി വിദ്യാർത്ഥികളുടെ അഭ്യാസം. ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികളാണ് മറ്റ് വാഹനങ്ങളെ പോലും അപകടത്തിൽ ആക്കുന്ന തരത്തില്‍ അതിരുവിട്ട ആഘോഷം നടത്തിയത്. സെപ്റ്റംബർ 11 ബുധനാഴ്ചയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ എംവിഡി കേസെടുത്തു. 
        സംഭവസമയത്ത് വാഹനം ഓടിച്ചിരുന്ന വിദ്യാർത്ഥികള്‍ക്ക് ലൈസൻസ് ഉണ്ടായിരുന്നോയെന്നാണ് ആദ്യം പരിശോധിക്കുകയെന്നാണ് റിപ്പോർട്ട്. ഉണ്ടെങ്കില്‍ ഇത് റദ്ദാക്കുന്നതിലേക്കും ഇല്ലാത്തവർക്ക് എതിരേ കർശന നടപടി സ്വീകരിക്കുന്നതിലേക്കും എംവിഡി കടന്നേക്കും. അഭ്യാസത്തിനായി കൊണ്ടുവന്ന വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement