Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിളവെടുപ്പ് മഹോത്സവവുമായ് ഇൻഫാം 2024.

വിളവെടുപ്പ് മഹോത്സവവുമായ്  ഇൻഫാം 2024.


കാഞ്ഞിരപ്പള്ളി: കര്‍ഷക കൂട്ടായ്മയയുടെ ഭാഗമായി ഇൻഫാം നേതൃത്വത്തിൽ കപ്പയുടെ വിളവെടുപ്പ് മഹോത്സവം നടത്തി. ഇൻഫാം ദേശീയ ചെയർമാൻ ഫാദർ തോമസ് മുറ്റമണ്ടയിൽ ഉൽഘാടനം ചെയ്തു. കര്‍ഷകര്‍ തന്നെ തങ്ങളുടെ ഉല്‍പ്പന്നത്തിന് ഉല്‍പ്പാദന ച്ചെലവിന്റെ അടിസ്ഥാനത്തില്‍ വില നിശ്ചയിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന സ്ഥിതി ഇന്‍ഫാമിലൂടെ സംജാതമായിട്ടുണ്ട്. അടിസ്ഥാന വില നിശ്ചയിച്ചിട്ടുള്ളതിനാല്‍, കൂടുതല്‍ കര്‍ഷകര്‍ കൃഷിയില്‍ ഏര്‍പ്പെടുന്നു. കപ്പയ്ക്കു പുറമേ കാപ്പിക്കുരു, ഏത്തക്കുല, തേങ്ങ, തേന്‍, പാല്‍, പച്ചക്കറികള്‍, ചെറു ധാന്യങ്ങള്‍ എന്നിവയും ഇന്‍ഫാമും മലനാടും കൈകോര്‍ത്ത് സംഭരിച്ചു വരുന്നുണ്ട്.
         ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട് മുഖ്യാതിഥിയായി. മാര്‍ക്കറ്റിംഗ് സെല്‍ ഡയറക്ടര്‍ ഫാ. ജയിംസ് വെണ്‍മാന്തറ, കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, സംസ്ഥാന ട്രഷറര്‍ തോമസ് തുപ്പലഞ്ഞിയില്‍ എന്നിവര്‍ സം മാര്‍ക്കറ്റിംഗ് സെല്‍ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം  മാര്‍ക്കറ്റിംഗ് സെല്‍ കോ ഓര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ കൈതയ്ക്കല്‍ എന്നിവർ പ്രസംഗിച്ചു.
      കര്‍ഷകരില്‍ നിന്ന് കപ്പ സംഭരിച്ചു കൊണ്ടാണ്  ഇന്‍ഫാം വിള മഹോത്സവത്തിന് തുടക്കം കുറിച്ചത്. പത്തു ലക്ഷത്തോളം കിലോ മരച്ചീനിയാണ് രണ്ടു സീസണുകളിലായി ഇന്‍ഫാം ഈ വര്‍ഷം ശേഖരിക്കുന്നത്. നേരത്തെ ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ മരച്ചീനി കര്‍ഷകരുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും മരച്ചീനിക്ക് ഉല്‍പ്പാദനച്ചെലവിന്റെ അടിസ്ഥാനത്തില്‍ ന്യായവില കര്‍ഷകര്‍ തന്നെ നിശ്ചയിക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement