Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രണ്ട് അവധി ഒരേ ദിവസം, അഞ്ചെണ്ണം ഞായറാഴ്ച; 2025ലെ സര്‍ക്കാര്‍ അവധികള്‍ പ്രഖ്യാപിച്ചു.

രണ്ട് അവധി ഒരേ ദിവസം, അഞ്ചെണ്ണം ഞായറാഴ്ച; 2025ലെ സര്‍ക്കാര്‍ അവധികള്‍ പ്രഖ്യാപിച്ചു.



തിരു.: സംസ്ഥാന സർക്കാർ അടുത്ത വർഷം നൽകുന്ന പൊതു അവധികളുടെയും നിയന്ത്രിത അവധികളുടെയും പട്ടിക പ്രഖ്യാപിച്ചു. അടുത്ത വർഷത്തെ പ്രധാനപ്പെട്ട അഞ്ച് അവധി ദിനങ്ങൾ ഞായറാഴ്ചയാണ്. റിപ്പബ്ലിക് ദിനം, മുഹറം, നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണഗുരു സമാധി എന്നീ അവധി ദിവസങ്ങളാണ് ഞായാറാഴ്ച വരുന്നത്.
        ഓണം ഉൾപ്പെടെ ആറ് അവധികളാണ് സെപ്റ്റംബർ മാസത്തിൽ ഉള്ളത്. ഏറ്റവും കുടുതൽ അവധികൾ ഉള്ള മാസവും സെപ്റ്റംബറാണ്. അതേസമയം, ഗാന്ധി ജയന്തിയും വിജയദശമിയും ഒരു ദിവസമാണ്. കൂടാതെ ഡോ. ബി.ആർ. അംബേദ്കർ ജയന്തിയും വിഷുവും ഒരു ദിവസമാണ്.

ജനുവരി 2: മന്നം ജയന്തി
ഫെബ്രുവരി 26: മഹാശിവരാത്രി
മാര്‍ച്ച് 31: ഈദുല്‍ ഫിത്തര്‍
ഏപ്രില്‍ 14: വിഷു/ അംബേദ്കര്‍ ജയന്തി
ഏപ്രില്‍ 17: പെസഹ വ്യാഴം
ഏപ്രില്‍ 18: ദുഃഖവെള്ളി
മെയ് 1: മെയ്ദിനം
ജൂണ്‍ 6: ബക്രീദ്
ജൂലൈ 24: കര്‍ക്കടക വാവ്
ആഗസ്റ്റ് 15: സ്വാതന്ത്ര്യദിനം
ആഗസ്റ്റ് 28: അയ്യങ്കാളി ജയന്തി
സെപ്റ്റംബര്‍ 4: ഒന്നാം ഓണം
സെപ്റ്റംബര്‍ 5: തിരുവോണം/ നബിദിനം
സെപ്റ്റംബര്‍ 6: മൂന്നാം ഓണം
ഒക്ടോബര്‍ 1: മഹാനവമി
ഒക്ടോബര്‍ 2: വിജയദശമി/ ഗാന്ധിജയന്തി
ഒക്ടോബര്‍ 20: ദീപാവലി
ഡിസംബര്‍ 25: ക്രിസ്മസ്

    ഈദുല്‍ ഫിത്തര്‍, ബക്രീദ്, നബിദിനം എന്നിവ ചന്ദ്രമാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ദിവസം വ്യത്യാസപ്പെടാം. എല്ലാ ഞായറാഴ്ചകളും രണ്ടാം ശനിയാഴ്ചകളും അവധിയായിരിക്കും. റിപ്പബ്ലിക് ദിനം, ഈസ്റ്റര്‍, മുഹറം, നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണഗുരു സമാധി എന്നീ അവധി ദിനങ്ങള്‍ ഞായറാഴ്ചകളിലാണ് വരുന്നത്.
        നിയന്ത്രിത അവധികള്‍: അയ്യാ വൈകുണ്ഠ സ്വാമി ജയന്തി (മാര്‍ച്ച് 4), ആവണി അവിട്ടം (ആഗസ്റ്റ് 9), വിശ്വകര്‍മ്മ ദിനം (സെപ്റ്റംബര്‍ 17).

Post a Comment

0 Comments

Ad Code

Responsive Advertisement