Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അടച്ചിട്ട കടക്കുള്ളിൽ ഉടമയുടെ ആത്മഹത്യ ഭീഷണി.

അടച്ചിട്ട കടക്കുള്ളിൽ ഉടമയുടെ  ആത്മഹത്യ ഭീഷണി.

     
തിരുവല്ല: ആഞ്ഞിലിത്താനം ചിറയിൽകുളം മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം സ്റ്റേഷനറി കട നടത്തുന്ന മല്ലശ്ശേരി ഉത്തമനാണ് (65) കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് കട അടച്ച് അത്മഹത്യാഭീഷണി നടത്തിയത്. മൂന്നു മണിക്കൂറിലധികം നീണ്ട അനുനയശ്രമത്തിന് ഒടുവിലാണ്  കട തുറന്ന് ഉത്തമൻ പുറത്തിറങ്ങിയത്
        രാവിലെ ആറു മണിയോടെയാണ് ഉത്തമൻ കടക്കുള്ളിൽ കയറി അകത്തു നിന്ന് പൂട്ടിയത്. കീഴ്.വായ്പൂർ പോലീസ് സിഐ വിപിൻ ഗോപിനാഥൻ്റെ നേതൃത്വത്തിലുള്ള പോലീസും തിരുവല്ല ഫയർ സ്റ്റേഷൻ ആഫീസർ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ഫയർ ആൻഡ് റെസ്ക്യൂ ടീമും സംഭവസ്ഥലത്ത് എത്തിയിരുന്നു. കുന്നന്താനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.കെ. മധുസൂദനൻ നായരും പോലീസ്, ഫയർ ആൻഡ് റസ്ക്യൂ ആഫീസർമാരും ബന്ധുക്കളും സുഹൃത്തുകളും ചേർന്ന് നടത്തിയ അനുനയ ശ്രമത്തിൽ 9.20ഓടെ ഉത്തമൻ കട തുറന്ന് പുറത്ത് ഇറങ്ങുകയായിരുന്നു. ഉത്തമന്റെ ബന്ധുകൂടിയായ കടയുടമയുമായുള്ള പ്രശ്നമാണ് ഉത്തമൻ്റെ ആത്മഹത്യ ഭിഷണിക്ക് കാരണം.

Post a Comment

0 Comments

Ad Code

Responsive Advertisement