Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വായ്പാ തിരിച്ചടച്ചില്ല, കോടികളുടെ നഷ്ടത്തിൽ റബ്കോ.

വായ്പാ തിരിച്ചടച്ചില്ല, കോടികളുടെ നഷ്ടത്തിൽ റബ്കോ.



കോട്ടയം: വായ്പാ തിരിച്ചടവുകൾ മുടങ്ങിയതിനൊപ്പം നിക്ഷേപങ്ങളുടെ ക്രമവിരുദ്ധ ഉപയോഗവും കൂടിയതോടെ കോടികളുടെ നഷ്ടത്തിലായി സഹകരണ സ്ഥാപനമായ റബ്കോ. കഴിഞ്ഞ രണ്ട് മാസമായി ജീവനക്കാര്‍ക്ക് ശമ്പളം പോലും നൽകാൻ കഴിയാത്ത പ്രതിസന്ധിയാണ് റബ്കോ നേരിടുന്നത്. 
       സ്ഥാപനം കടക്കെണിയിലായത് മാത്രമല്ല, നിക്ഷേപങ്ങൾ നൽകിയ വിവിധ സഹകരണ ബാങ്കുകളെയും റബ്കോ പ്രതിസന്ധിയിലാക്കി. 1500ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്ന സംസ്ഥാനത്തെ പ്രമുഖ സഹകരണ പ്രസ്ഥാനമാണ് റബ്കോ. അന്താരാഷ്ട്ര വിപണിയിലടക്കം ഏറെ ആവശ്യക്കാരുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കി വിൽക്കുന്ന സ്ഥാപനം പക്ഷേ, കോടിക്കണക്കിന് രൂപയുടെ നഷ്ടക്കണക്കിലാണ്.
       കഴിഞ്ഞ ദിവസം സഹകരണ മന്ത്രി നിയമസഭയിൽ നൽകിയ കണക്ക് അനുസരിച്ച് റബ്കോയുടെ കടബാധ്യത 293 കോടി 80 ലക്ഷം രൂപയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement