Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണു; യുവദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണു; യുവദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.


എറണാകുളം: കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിച്ചു. കാറിൽ ഉണ്ടായിരുന്ന ദമ്പതികളെ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കൊട്ടാരക്കര സ്വദേശികളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
        ചാക്കപ്പന്‍ കവലയില്‍ വച്ച് കാര്‍ ചപ്പാത്തിലേക്ക് കയറിയതിന് പിന്നാലെ 15 അടിയിലേറെ താഴ്ചയുള്ള കിണറിലേക്ക് തലകുത്തനെ വീഴുകയായിരുന്നു. കിണറ്റിൽ ഏകദ്ദേ ആറടിയോളം വെള്ളവും ഉണ്ടായിരുന്നു. കാറിൻ്റെ മുൻവശം താഴെ ഭാഗത്തു വരുന്ന വിധമായിരുന്നു കാർ കിണറ്റിലേയ്ക്ക് വീണത്. കാറില്‍ ഉണ്ടായിരുന്ന കൊട്ടാരക്കര സ്വദേശി അനിലും ഭാര്യ വിസ്മയയും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സ്ഥലത്തെത്തിയ പട്ടിമറ്റം ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
കാറിൽ കൊട്ടാരക്കരയില്‍ നിന്ന് ആലുവയിലേക്ക് വരുകയായിരുന്ന ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്. അഗ്‌നിരക്ഷാസേനയും നാട്ടുകാരും കിണറ്റിലേക്ക് ഏണി വച്ചു കൊടുത്ത് അതിലൂടെയാണ് യാത്രക്കാരെ രക്ഷിച്ചത്. കാര്‍ യാത്രികര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു. കാറിലേക്ക് വെള്ളം കയറി തുടങ്ങിയതോടെ സീറ്റ് ബെല്‍റ്റ് അഴിച്ച് കാറിന്റെ പിന്‍സീറ്റിലേക്ക് മാറിയ ശേഷം ആദ്യം ഭാര്യയെ പുറത്തെത്തിച്ചു. പിന്നാലെ അനിലും പുറത്തെത്തുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement