Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

'ഓര്‍മ്മയില്ലെ ഷൂക്കൂറെ, ഞങ്ങളെ നേരെ വന്നപ്പോള്‍. ഇല്ലാതായത് ഓര്‍ക്കുന്നില്ലേ': ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യവും അക്രമവും.

'ഓര്‍മ്മയില്ലെ ഷൂക്കൂറെ, ഞങ്ങളെ നേരെ വന്നപ്പോള്‍. ഇല്ലാതായത് ഓര്‍ക്കുന്നില്ലേ': ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യവും അക്രമവും.


കോഴിക്കോട്: കോളജിൽ തിരഞ്ഞെടുപ്പിന് ശേഷം കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ. കൊയിലാണ്ടി മുചുകുന്ന് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ മെമ്മോറിയൽ ഗവൺമെന്റ് കോളജിലെ തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു സംഭവം. 'ഓര്‍മ്മയില്ലെ ഷൂക്കൂറെ, ഞങ്ങളെ നേരെ വന്നപ്പോള്‍. ഇല്ലാതായത് ഓര്‍ക്കുന്നില്ലേ' എന്നായിരുന്നു മുദ്രാവാക്യം. യുഡിഎസ്എഫ് വിദ്യാർത്ഥി സംഘടനാ പ്രവർത്തകർക്ക് നേരെയായിരുന്നു ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യം.
        ആദ്യമായാണ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി മുചുകുന്ന് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ മെമ്മോറിയൽ ഗവൺമെന്റ് കോളജിൽ യുഡിഎസ്എഫ് അഞ്ചു സീറ്റുകൾ വിജയിച്ചത്. ഇതിനെത്തുടർന്നാണ് സംഘർഷം ഉണ്ടായത്. വർഷങ്ങളായി എസ്എഫ്ഐക്ക് സ്വാധീനമുള്ള കോളജിൽ ആദ്യമായിട്ടായിരുന്നു ഇത്തരത്തിലൊരു വിജയം. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. പൊലീസിന്റെ മുന്നിൽ വെച്ചായിരുന്നു മുദ്രാവാക്യം വിളി നടന്നത്.
        ഡിവൈഎഫ്ഐ അക്രമിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ പിഎ വൈശാഖ് ആണ് മര്‍ദ്ദിച്ചതെന്ന് യുഡിഎസ്എഫ് ആരോപിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement