Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാടുവെട്ടുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.

കാടുവെട്ടുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.

പാലക്കാട്: കാട് വെട്ടുന്നതിനിടയിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. മണ്ണാർക്കാട് പള്ളിക്കറുപ്പിൽ പള്ളിപ്പറമ്പിൽ ആണ് കാട് വെട്ടുന്നതിനിടെ അസ്ഥികൂടം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച തൊഴിലാളികൾ കാട് വെട്ടുന്നതിനിടെയാണ് മരച്ചുവട്ടിൽ അസ്ഥികൂടം കണ്ടത്. ഉടൻ പള്ളിക്കറുപ്പ് പള്ളി ഭാരവാഹികളെ വിവരമറിയിച്ചു. തുടർന്ന് മണ്ണാ൪ക്കാട് പൊലീസും സ്ഥലത്തെത്തി. വിശദ പരിശോധനയിൽ മരക്കൊമ്പിന് മുകളിൽ തുണിക്കഷ്ണങ്ങളും കണ്ടു. കെട്ടിത്തൂങ്ങാനുപയോഗിച്ച തുണിയാണിതെന്നാണ് പൊലീസ് നിഗമനം. സംഭവ സ്ഥലത്തു നിന്ന് നീളത്തിലുള്ള മുടിയിഴകൾ കണ്ടെത്തി. അസ്ഥികൂടം സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. അതേസമയം, പ്രദേശത്തു നിന്ന് കാണാതായ അസ്ക്കർ എന്ന യുവാവിന്റെ ബന്ധുക്കളുടെ ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. സമീപപ്രദേശങ്ങളിൽ നിന്ന് കാണാതായവരെക്കുറിച്ചും പൊലീസ് അന്വഷണം ഊർജ്ജിതമാക്കി. ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനയ്ക്കു ശേഷം അസ്ഥികൂടം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement