Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല തീർത്ഥാടനം: സ്പോട്ട് ബുക്കിംഗ് ഒഴിവാക്കരുതെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ.

ശബരിമല തീർത്ഥാടനം: സ്പോട്ട് ബുക്കിംഗ് ഒഴിവാക്കരുതെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ.

ചെങ്ങന്നൂർ: ഈ വർഷത്തെ ശബരിമല മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലത്ത് നിലവിലുള്ളതുപോലെ വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം സ്പോട്ട് ബുക്കിംഗും തുടരണമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. എൺപതിനായിരം ഭക്തരെ വെർച്വലായി കടത്തി വിടുന്നതിനൊപ്പം പതിനായിരം പേർക്കെങ്കിലും സ്പോട്ട് ബുക്കിംഗ് അനുമതി കൂടി നൽകണം. നിലവിലെ ഓൺലൈൻ സംവിധാനങ്ങളെ കുറിച്ച് ഗ്രാഹ്യമില്ലാത്ത ആയിരക്കണക്കിന് ആളുകൾ നീണ്ടകാലത്തെ വ്രതാനുഷ്ഠാനങ്ങളോടെ ശബരിമല ദർശനത്തിന് എത്തുന്നത് പതിവാണ്. ഓൺലൈൻ ബുക്കിംഗ് ഇല്ലാതെ വരുന്നവർക്ക് ഈ അവസരം നിഷേധിച്ചാൽ, അവർ പാതി വഴിയിൽ മാലയൂരി മടങ്ങേണ്ടിവരും ഇത് ഭക്തർക്ക് മനോവിഷമം ഉണ്ടാക്കുക മാത്രമല്ല ഈ വർഷത്തെ തീർത്ഥാടനത്തെ അലോസരപ്പെടുത്തുകയും ചെയ്യും. ആയതിനാൽ സർക്കാരും ദേവസ്വം ബോർഡും ഭക്തർക്ക് അനുകൂലമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് അഡ്വ. വി.എൻ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പി. വാമദേവൻ, കെ. മുരളീധരൻ, വി. രാജഗോപാൽ, കോട്ടയ്ക്കകം ജയകുമാർ, കെ.റ്റി. ബാബു, പി.കെ. തമ്പി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement